പി.വി.സിന്ധുവിന് കിരീടനഷ്ടം; ആന്‍ സി യങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റു

sindhulost
SHARE

വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ പി.വി. സിന്ധുവിന് കിരീടം നഷ്ടമായി. ഫൈനലില്‍ ദക്ഷിണകൊറിയന്‍ കൗമാരതാരം ആന്‍ സി യങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റു. ആന്‍ സി യങ്ങിനോട് തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലാണ് സിന്ധു പരാജയപ്പെടുന്നത്. 

തുടക്കത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞത് ഇന്ത്യന്‍ താരത്തിന് തിരിച്ചടിയായി. ഇതോടെ കൊറിയന്‍ താരം തുടര്‍ച്ചയായി പോയിന്റുകള്‍ തേടി. ആദ്യഗെയിമിന്റെ പകുതിയില്‍ ലീഡ് . 5–11ലേക്ക്. രണ്ടാംപകുതിയില്‍ നാല് ഗെയിം പോയിന്റുകള്‍ സേവ് ചെയ്ത് എതിരാളിയെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 

16–21 ന് ആദ്യഗെയിം നഷ്ടമായതോടെ രണ്ടാംഗെയിമില്‍  സിന്ധു തിരിച്ചടിച്ചു. ആദ്യപകുതിയി വരെ ഒപ്പത്തിനൊപ്പം പോരാടി. രണ്ടാംഗെയിമിന്റെ ഇടവേളയില്‍ വീണ്ടും താളം നഷ്ടപ്പെട്ടു. 21–12ന് ഗെയിമും കിരീടവും കൊറിയന്‍താരത്തിന്.

വെറും നാല്‍പത് മിനിറ്റില്‍ നിലവിലെ ലോകചാംപ്യനെ വീഴ്ത്തി വേള്‍ഡ് ടൂര്‍ ഫൈനല്‍സ് നേടുന്ന ആദ്യ ദക്ഷിണകൊറിയന്‍ വനിതയായി ആന്‍. 

. മൂന്നുമല്‍സരത്തിലും ആനിനോട് സിന്ധു തോറ്റത് നേരിട്ടുള്ള ഗെയിമുകള്‍ക്ക്.  സ്വാഭാവികമായ അറ്റാക്കിങ് ഗെയിം പുറത്തെടുക്കാന്‍  സിന്ധുവിന് കഴിഞ്ഞില്ല. ആനിന്റെ സ്ട്രോക്കുകള്‍ക്ക് മുന്നില്‍ ഉത്തരം കിട്ടാതെ നിന്നു. ഫുള്‍ സ്ട്രെച്ച് സേവുകളുമായി ആന്‍ സി യങ് ഇന്ത്യന്‍ താരത്തിന്റെ ഗയിം പ്ലാന്‍ തകര്‍ത്തു. 

MORE IN SPORTS
SHOW MORE