ഐലീന്‍ ആഷ് അന്തരിച്ചു; ഏറ്റവും പ്രായമേറിയ ടെസ്റ്റ് ക്രിക്കറ്റ് താരം

eileenahwb
SHARE

ലോകത്തിലെ ഏറ്റവും പ്രായമേറിയ ടെസ്റ്റ് ക്രിക്കറ്റ് താരമായിരുന്ന ഐലീന്‍ ആഷ് അന്തരിച്ചു. 110ാം വയസിലാണ് ഇതിഹാസ വനിത വിട പറയുന്നത്.  1937ലാണ് ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് ടീമില്‍ ഐലീന്‍ ആഷിന്റെ അരങ്ങേറ്റം. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പും ശേഷവുമായി ഏഴുതവണ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു.  മഹായുദ്ധത്തിന്റെ നാളുകളില്‍ ഇംഗ്ലണ്ട് ടീമിലെ സീം ബോളര്‍ പ്രവര്‍ത്തിച്ചത്  ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തില്‍. 1949ല്‍ ക്രിക്കറ്റിനോട് വിടപറഞ്ഞെങ്കിലും 98ാം വയസുവരെ ഗോള്‍ഫ് കളിച്ച് സജീവമായിരുന്നു ഐലീന്‍. 2017ല്‍ വനിത ലോകകപ്പ് ഫൈനലിന് തുടക്കം കുറിക്കാന്‍ ഐസിസി ക്ഷണിച്ചത് ഐലീനെയായിരുന്നു.

അന്ന് ലോര്‍ഡ്സില്‍  ഇംഗ്ലണ്ട് ലോകകിരീടം നേടുന്ന നിമിഷങ്ങള്‍ക്കും ഐലീന്‍ സാക്ഷിയായി. 105ാം വയസില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍  ഹെതര്‍ നൈറ്റിനെ യോഗ പഠിപ്പിക്കുന്ന  ആഷിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധനേടിയിരുന്നു .ഡോണാള്‍ഡ് ബ്രാഡ്മാന്‍റെ കടുത്ത ആരാധികയായിരുന്ന  ആഷ് 1949ല്‍ സിഡ്നിയില്‍ വച്ച് ബ്രാഡ്മാന്‍ ഒപ്പിട്ടുനല്‍കിയ ബാറ്റ് മരണംവരെ സൂക്ഷിച്ചുവച്ചു.

MORE IN SPORTS
SHOW MORE