ഖത്തര്‍ ലോകകപ്പിന് മൊഞ്ച് കൂട്ടാന്‍ ബേപ്പൂരിന്‍റെ പരമ്പരാഗത ഉരുവും

uru-qater
SHARE

ഖത്തര്‍ ലോകകപ്പിന് മൊഞ്ച് കൂട്ടാന്‍ ബേപ്പൂരിന്‍റെ പരമ്പരാഗത ഉരുവും. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനോട് അനുബന്ധിച്ചുള്ള പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്താനാണ് പൈതൃക ഉരു തയ്യാറാക്കുന്നത്. ഉരുവിന്‍റെ നിര്‍മാണ പുരോഗതി വിലയിരുത്താനായി ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചാലിയത്തെ നിര്‍മാണ കേന്ദ്രത്തിലെത്തി. 

ഈ കുഞ്ഞന്‍ ഉരുവാണ് താരം. രണ്ടാഴ്ച്ചത്തെ മിനുക്കുപണികള്‍ കൂടി പൂര്‍ത്തിയായാല്‍ ഉരു കടലുകടക്കും. ഖത്തറിലേയ്ക്ക്. 27 അടി നീളവും ആറ് അടി വീതിയുമുണ്ട്. നിലമ്പൂരില്‍ നിന്ന് പ്രത്യേകമായി എത്തിച്ച  തേക്ക് ഉപയോഗിച്ചാണ് ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന  ഉരു തയ്യാറാക്കിയത്. ഉരുവിന്‍റെ നിര്‍മാണ പുരോഗതി ടൂറിസം മന്ത്രി നേരിട്ടു വിലയിരുത്തി. രാജ്യാന്തര തലത്തില്‍ ഉരുടൂറിസത്തിനായി പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കാനും സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

തൊട്ടപ്പുറത്ത് ഒരു ഭീമന്‍ ഉരു തയ്യാറാവുകയാണ്. ഖത്തറിലെ രാജകുടുംബാംഗത്തിന് വേണ്ടിയാണിത്. മറ്റൊരു ഉരുവാകട്ടെ നീറ്റിലിറങ്ങികഴിഞ്ഞു. എന്‍ജിന്‍ ഘടിപ്പിച്ച ശേഷം പരിശോധന നടപടികള്‍ പൂര്‍ത്തിയാക്കും. അനുമതി ലഭിച്ചാല്‍ തിരകളെ കീറിമുറിച്ച് ഇവനും അതിര്‍ത്തി കടക്കും. 

MORE IN SPORTS
SHOW MORE