ജിജോ ജോസഫ് ക്യാപ്റ്റൻ; പുതുമുഖങ്ങളെ ഉൾപ്പെടുത്തി സന്തോഷ് ട്രോഫി ടീം

santhoshTrophy
SHARE

എഴുപത്തിയഞ്ചാമത് സന്തോഷ് ട്രോഫിക്കായി ജിജോ ജോസഫ് ക്യാപ്റ്റനായ ഇരുപത്തിരണ്ടംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. 2013ന് ശേഷം ആദ്യമായാണ് കേരളം സന്തോഷ് ട്രോഫിക്ക് ആതിഥേയരാകുന്നത്. മലപ്പുറം മഞ്ചേരിയിലാണ് ഫൈനല്‍. മധ്യനിരയില്‍ ഏഴും മുന്നേറ്റ പ്രതിരോധ നിരകളില്‍ മൂന്നും വീതം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയ ടീമിനെയാണ് പ്രഖ്യാപിച്ചത്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ടീമിലെ എല്ലാവരും 30 വയസിന് താഴെയുള്ളവരാണ്. 

ക്യാപ്റ്റനായ ജിജോ ജോസഫ് ആറ് സന്തോഷ് ട്രോഫികളില്‍ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ടീമിലെ സീനിയര്‍ താരവും ജിജോയാണ്. 

ദക്ഷിണമേഖല യോഗ്യത മല്‍സരങ്ങള്‍ ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കും. അഞ്ച് മേഖലകളാക്കി തിരിച്ചാണ് സന്തോഷ് ട്രോഫി പ്രാഥമികതല മല്‍സരങ്ങള്‍ നടക്കുന്നത്. ഒാരോ മേഖലയിലും രണ്ട് ഗ്രൂപ്പുകളുണ്ട്. ഒാരോ ഗ്രൂപ്പിലെയും വിജയികള്‍ ഫൈനല്‍‌ റൗണ്ടിലെത്തും. കേരളം മല്‍സരിക്കുന്ന ഗ്രൂപ്പ് ബിയില്‍ പുതുച്ചേരി, ലക്ഷ്വദ്വീപ് ,ആന്‍ഡമാന്‍ ടീമുകളാണുള്ളത്. മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍.

MORE IN SPORTS
SHOW MORE