സ‍ഞ്ജുവിനെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്; പ്രതിഫലം 14 കോടി

sanju
SHARE

\സഞ്ജു സാംസണിനെ പതിനാലുകോടി രൂപയ്ക്ക് നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ഒന്നാംനമ്പര്‍ താരമായിട്ടാണ് സഞ്ജുവിനെ നിലനിര്‍ത്തിയത്. ഡല്‍ഹി ക്യാപിറ്റല്‍സ് റിഷഭ് പന്തിനെ നിലനിര്‍ത്തിയപ്പോള്‍ ശ്രേയസ് അയ്യരെ  ഒഴിവാക്കി. ശ്രേയസ് പുതിയ ടീമിന്റെ ഭാഗമായേക്കും.  ഈമാസം 30വരെയാണ് കളിക്കാരെ നിലനിര്‍ത്താനുള്ള സമയപരിധി. 

ഇത്തവണത്തെ വമ്പന്‍ ലേലത്തിലൂടെ സഞ്ജു മറ്റൊരു ടീമിലേക്ക് പോകുമെന്ന ഊഹാപോഹങ്ങള്‍ക്കാണ് രാജസ്ഥാന്‍ റോയല്‍സ് വിരാമമിട്ടത്.  2018ല്‍ എട്ടുകോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയ സഞ്ജു സാംസണ്‍ കഴിഞ്ഞ സീസണില്‍ ടീമിന്റെ നായകനായി. ഇത്തവണ സഞ്ജുവിനെ നിലനിര്‍ത്തിയത് ടീമിലെ ഒന്നാമനായിട്ടുതന്നെയാണ്. അടുത്ത സീസണിലും സഞ്ജു തന്നെയായിരിക്കും നായകന്‍. ആകെ നാലുപേരെയാണ് ഒരു ടീമിന് പരമാവധി നിലനിര്‍ത്താനാകുക. റോയല്‍സ് നിലനിര്‍ത്തുന്ന മറ്റ് താരങ്ങള്‍ ആരെന്ന് അന്തിമ തീരുമാനമായിട്ടില്ല. ജോസ് ബട്ലര്‍, ജയ്സ്വാള്‍,ആര്‍ച്ചര്‍ എന്നിവരെ നിലനിര്‍ത്തിയേക്കുമെന്നാണ് സൂചന. ഒരുടീമിന് ലേലത്തില്‍ ആകെ ചെലവഴിക്കാവുന്ന തുക 90കോടിയാണ്. നാലുപേരെ നിലനിര്‍ത്തിയാല്‍ 42കോടി രൂപ ചെലവാകും. മൂന്നുതാരങ്ങളെയാണെങ്കില്‍ 33കോടിരൂപ ചെലവാകും. നാലുപേരെ നിലനിര്‍ത്തുന്ന ടീമിന് ലേലത്തില്‍ ചെലവഴിക്കാന്‍ ബാക്കിയുണ്ടാവുക 48കോടിരൂപയാണ്. അതിനാല്‍ കരുതലോടെയാണ് ടീമുകളുടെ നീക്കം. ചെന്നൈ സൂപ്പര്‍ കിങ്സ് ധോണിയുടെ കാര്യത്തില്‍ മാത്രമാണ് മനസ് തുറന്നിട്ടുള്ളത്. സാം കറന്‍, ജഡേജ, ഗെയ്ക്്വാദ് എന്നിവരെ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. കൊല്‍ക്ക നൈറ്റ് റൈഡേഴ്സ് സുനില്‍ നാരായന്‍, ആന്ദ്രേ റസല്‍, വരുണ്‍ ചക്രവര്‍ത്തി ,വെങ്കിടേഷ് അയ്യര്‍ എന്നിവരെ നിലനിര്‍ത്തി. ഡല്‍ഹി പന്തിനെ ഒന്നാംനമ്പര്‍താരമായി ഒപ്പം നിര്‍ത്തി. പൃഥിഷാ, അക്സര്‍ പട്ടേല്‍, നോര്‍ട്്ജെ എന്നിവരെയാണ് ഡല്‍ഹി കൂടെനിര്‍ത്തിയ മറ്റുതാരങ്ങള്‍. ഡല്‍ഹി ഒഴിവാക്കിയ ശ്രേയസ് അയ്യര്‍ പുതുതായി ഐപിഎല്ലില്‍ എത്തിയ ഏതെങ്കിലും ടീമിന്റെ ഭാഗമാകും. പഞ്ചാബ് കിങ്സ് വിടുന്ന കെ.എല്‍.രാഹുല്‍ ലക്്നൗ ടീമിന്റെ നായകനായേക്കുമെന്നാണ് സൂചന.

MORE IN SPORTS
SHOW MORE