ദേശീയ സീനിയര്‍ വനിത ഫുട്ബോള്‍; പ്രതീക്ഷയില്‍ കേരളം

women-football
SHARE

ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ ഇരുപത്തിയെട്ടിന് നടക്കുന്ന  ആദ്യ മത്സരത്തില്‍ കേരളം മിസോറമിനെ നേരിടും. ഹോം ഗ്രൗണ്ട് അടക്കമുള്ള ഘടകങ്ങള്‍ അനുകൂലമാകുമെന്നാണ് കേരളത്തിന്‍റെ വിലയിരുത്തല്‍.

കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനായി മൈതാനങ്ങള്‍ ഒരുങ്ങി.  നവംബര്‍ 28ന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനം. ദേശീയ മത്സരങ്ങളില്‍ മികവ് തെളിയിച്ചവരും ക്ലബ്ബ് താരങ്ങളും അടങ്ങുന്ന കേരള ടീം തയ്യാറെടുപ്പിലാണ്. ടി.നിഖിലയുടെ ക്യാപ്റ്റന്‍സിയില്‍ 28ന് കേരളം മിസോറമിനെ 

നേരിടും.

നാല് വേദികളിലായാണ് മത്സരം. 28ഓളം ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ഹോം ഗ്രൗണ്ടിലെ മത്സരങ്ങള്‍ കേരളത്തിന് അനുകൂലമാകുമെന്നാണ് വിലയിരുത്തല്‍.  2006ല്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ്പ് ആയ കേരള ടീം ഇക്കുറി ചരിത്രം കുറിക്കുമെന്ന പ്രതീക്ഷയിലാണ്.

MORE IN SPORTS
SHOW MORE