എല്ലാവരും 25ൽ താഴെ; ചെറുപ്പത്തിന്റെ ചുറുചുറുക്കിൽ മ‍ഞ്ഞപ്പട

blasters-age
SHARE

ചെറുപ്പക്കാരുടെ കരുത്തുറ്റ ഒരു നിരയാണ് ഇക്കുറി ബ്ലാസ്റ്റേഴ്സ്..28 അംഗ ടീമില്‍ 15 പേര്‍ 25 വയസില്‍ താഴെയുള്ളവരാണ്... വിദേശതാരങ്ങളെല്ലാം ശരാശരി 30 വയസ് പ്രായമുള്ളവര്‍.. 25 വയസാണ് ടീമിന്റെ ശരാശരി പ്രായം.

ചെറുപ്പത്തിന്റെ ചുറുചുറുക്കുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ എത്തുന്നത്. പരിചയസമ്പന്നരായ വിദേശതാരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ചേരുന്നതാണ് ഇത്തവണത്തെ ടീം. യുവതാരങ്ങളില്‍ സഹല്‍ അബ്ദുല്‍ സമദ്, കെ.പി രാഹുല്‍,കെ പ്രശാന്ത് , ജീക്സന്‍ സിങ്, ഹോര്‍മിപാം, നിഷുകുമാര്‍, സഞ്ജീവ് സ്റ്റാലിന്‍,ഗിവ്സന്‍ സിങ്, ആയുഷ് അധികാരി, വിന്‍സി ബരെറ്റോ എന്നിവര്‍ പ്ലെയിങ് ഇലവനില്‍ സ്ഥിരസാന്നിധ്യമാകാന്‍ കെല്‍പ്പുള്ളവര്‍.

ചെറുപ്പത്തിന്റെ കണക്കില്‍ ബംഗളൂരു എഫ്.സി മാത്രമാണ് ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ളത്. ശരാശരി പ്രായം 24 വയസ്.  ഇസ്റ്റ് ബംഗാളാണ് പ്രായമേറി ടീം. 27വയസാണ് കൊല്‍ക്കത്ത ക്ലബിന്റെ ശരാശരി വയസ്. 

MORE IN SPORTS
SHOW MORE