ആദ്യകിരീടം തേടി ബ്ലാസ്റ്റേഴ്സ്; മൂന്നാം കിരീടം ലക്ഷ്യമിട്ട് എടികെ; നാളത്തെ പോരാട്ടം

blaters-atk
SHARE

എട്ടാം സീസണില്‍ കിരീടപ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്സ് നാളെ ആദ്യമല്‍സരത്തിന് ഇറങ്ങും. ഉദ്ഘാടന മല്‍സരത്തില്‍ എടികെ മോഹന്‍ ബഗാനാണ് കേരളത്തിന്റെ എതിരാളികള്‍. 

ആദ്യ കിരീടം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോള്‍ എടികെ മോഹന്‍ ബഗാന്‍ ഇക്കുറി ലക്ഷ്യം വയ്ക്കുന്നത് മൂന്നാം കിരീടം.  ബ്ലാസ്റ്റേഴ്സ്  രണ്ട് തവണ ഫൈനലിലെത്തിയപ്പോഴും തോറ്റത് എടികയോട്. പുതിയ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോള്‍ പരിചയസമ്പന്നനായ  അന്റൊണിയോ ഹബാസ് തന്നെയാണ് ഇക്കുറിയും ബഗാന്റെ പരിശീലകന്‍. കഴിഞ്ഞ തവണ ബഗാന്റെ പോരാട്ടം ഫൈനലില്‍ തോറ്റാണ് അവസാനിച്ചതെങ്കില്‍ പത്താം സ്ഥാനക്കാരായിരുന്നു ബ്ലാസ്റ്റേഴ്സ്. ഒരു സന്നാഹമല്‍സരം പോലും കളിച്ചിട്ടില്ലെങ്കിലും ട്രാന്‍സ്ഫര്‍ റെക്കോര്‍ഡുകള്‍ തിരുത്തിയാണ് ബഗാന്‍റെ തയ്യാറെടുപ്പ്. കഴിഞ്ഞ സീസണിലെ വിദേശതാരങ്ങളെ എല്ലാം ഒഴിവാക്കി പുതിയ താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഇക്കുറി ടീമിലെത്തിച്ചു.  നേര്‍ക്കുനേര്‍ പോരിന്റെ കണക്കുനോക്കിയാല്‍ മോല്‍ക്കൈ എടികെയ്ക്ക് തന്നെ.  14 മല്‍സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ എടികെ മോഹന്‍ ബഗാന്‍ വിജയിച്ചപ്പോള്‍ നാലുതവണ ജയം ബ്ലാസ്റ്റേഴ്സിനൊപ്പം നിന്നു.  അഞ്ചുമല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഗോവയിലെ മൂന്നുവേദികളിലായാണ് ഇക്കുറിയും മല്‍സരങ്ങള്‍. എട്ടാം സീസണിലെ ആദ്യ 10 റൗണ്ട് മല്‍സരക്രമം മാത്രമാണ്  പ്രഖ്യാപിച്ചത്.  രണ്ടാം മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്സിന് നോര്‍ത്ത് ഈസ്റ്റാണ് എതിരാളികള്‍.  നവംബര്‍ 28നാണ് കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു സൂപ്പര്‍ പോരാട്ടം. 

ബ്ലാസ്റ്റേഴ്സ് നിരയിലെ വിദേശതാരങ്ങള്‍ ആരൊക്കെയന്ന് നോക്കാം. പ്രീമിയര്‍ ലീഗിലും ലാ ലീഗയിലും കളിച്ച അല്‍വാരോ വാസ്ക്വസും,  ഭൂട്ടാന്‍ ദേശീയ ടീം ക്യാപ്റ്റന്‍ ചെന്‍ചോ ഗില്‍ഷാനും  ഉള്‍പ്പടെ ആറുപേരാണ് ബ്ലാസ്റ്റേഴ്സ് നിരയിലെ പുതുമുഖ വിദേശതാരങ്ങള്‍ 

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ 77ാം നമ്പര്‍ താരം.  ഭൂട്ടാനീസ് റൊണാള്‍ഡോ എന്നാണ് ചെന്‍ചോയുടെ വിളിപ്പേര്. ഭൂട്ടാനില്‍ നിന്ന് വിദേശ ലീഗില്‍ കളിക്കുന്ന ആദ്യതാരമാണ്.  നെറോക്ക, പഞ്ചാബ്,  ടീമുകള്‍ക്കൊപ്പം ഐ ലീഗ് കളിച്ചു.   ബംഗളൂരുവിനായ് രണ്ടുവര്‍ഷം മുമ്പ് ബൂട്ടണിഞ്ഞു. 25കാരന്‍ ചെന്‍ചോയ്ക്ക് വിങ്ങറുടെ റോളും സ്ട്രൈക്കറുടെ റോളും ചേരും.  

സീസണില്‍ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ആദ്യ വിദേശതാരം. ഓസ്ട്രേലിയന്‍ ലീഗില്‍ മെല്‍ബണ്‍ സിറ്റി ജേഴ്സി അഴിച്ചുവച്ചാണ് ലൂയിസ് സുവാരസിന്റെ നാട്ടുകാരനായ അഡ്രിയാന്‍ ലുന കൊച്ചിയിലെത്തിയത്. യുറഗ്വന്‍ യൂത്ത് ടീം അംഗമായിരുന്ന അഡ്രിയാന്‍ സ്പെയിനില്‍  രണ്ടാം ഡിവിഷനിലും,  യുറഗ്വയിലും മെക്സിക്കോയിലും ഒന്നാം ഡിവിഷനിലും  കളിച്ചു.  മെല്‍ബണ്‍ സിറ്റി ഓസ്ട്രേലിയന്‍ ചാംപ്യന്‍മാരായപ്പോള്‍ മൂന്നുഗോളും നാല് അസിസ്റ്റും  അഡ്രിയാന്‍റെ വകയായിരുന്നു. 

ഒരുകാലത്ത്  ലാ ലീഗയില്‍ ഗറ്റാഫെയുടെയും എസ്പാന്യോളിന്റെയും സ്കോറിങ് പ്രതീക്ഷ വാസ്ക്വസായിരുന്നു.  150ലേറെ മല്‍സരങ്ങളുടെ പരിചയം..... വെല്‍ഷ് ക്ലബ്  സ്വാന്‍സി സിറ്റി പ്രീമിയര്‍ ലീഗില്‍ കളിക്കുമ്പോള്‍ വാസ്ക്വസും ഒപ്പമുണ്ടായിരുന്നു. 

ചെന്നൈയിനില്‍ നിന്ന് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ബോസ്നിയര്‍ ഡിഫന്‍ഡര്‍. ചെന്നൈയിനായി 18 മല്‍സരങ്ങള്‍ കളിച്ചു.  സൗദി അറേബ്യയിലും ഖത്തറിലും ഒന്നാം  ഡിവിഷനില്‍ കളിച്ചശേഷമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേയ്ക്കുള്ള വരവ് 

അത്്ലറ്റികോ പ്ലാറ്റെന്‍സില്‍ നിന്ന് ഒരു വര്‍ഷത്തെ വായ്പയ്ക്കാണ് ഡിയാസ് ബ്ലാസ്റ്റേഴ്സിലേയ്ക്ക് വന്നത്. അര്‍ജന്റീനക്കാരന്‍ ഡിയാസ് മലേഷ്യയിലും മെക്സിക്കോയും ബൊളിവിയയിലും വിവിധ ക്ലബുകള്‍ക്കായി കളിച്ചു.  മലേഷ്യന്‍ ടീം ദാറുള്‍ റ്റസിനിമൊപ്പം AFC ചാംപ്യന്‍സ് ലീഗ് യോഗ്യതാറൗണ്ടിലും AFC കപ്പിലും കളിച്ച് പരിചയമുണ്ട് 

ക്രൊയേഷ്യന്‍ സെന്റര്‍ ബാക്ക്.... ചാംപ്യന്‍സ് ലീഗ് യോഗ്യാറൗണ്ടിലും യൂറോപ്പ ലീഗിലും സാന്നിധ്യമറിയിച്ച  ക്രൊയേഷ്യന്‍ ചാംപ്യന്‍ ക്ലബ് ഡൈനാമോ സാഗ്രെബില്‍ നിന്നാണ് ബ്ലാസ്റ്റേഴ്സിലേയ്ക്ക് എത്തിയത്. ക്രൊയേഷ്യയ്ക്ക് പുറത്ത് കളിക്കുന്നത് ആദ്യം.  ലെഫ്റ്റ് ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും മൈതാനത്തിറങ്ങാന്‍ കെല്‍പ്പുണ്ട്  ഈ മുപ്പതുകാരന്.  നാലുതവണ ക്രൊയേഷ്യന്‍ ദേശീയ ജേഴ്സി അണിഞ്ഞു.  

MORE IN SPORTS
SHOW MORE