താരസമ്പന്നം മോഹൻ ബഗാൻ; ജിങ്കന്റെ അഭാവം പ്രതിരോധത്തിന് തിരിച്ചടിയാകും

atk-mohan
SHARE

പതിവുപോലെ തന്നെ എടികെ മോഹന്‍ ബഗാനാണ് ഇത്തവണയും ആദ്യമല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍ താരസമ്പന്നമായി നിരയുമായാണ് മോഹന്‍ ബഗാന്‍ എത്തുന്നത്. 

കഴിഞ്ഞ സീസണില്‍ തലനാരിഴയ്ക്ക് കൈവിട്ട ലീഗ് ഷീല്‍ഡും ഐഎസ്എല്‍ കിരീടവും തിരിച്ചുപിടിക്കണം. എഎഫ്സി കപ്പിലെ നിരാശപ്പെടുത്തിയ പ്രകടനം കൂടി മറക്കാന്‍  ഇന്ത്യയുടെ ഫുട്ബോള്‍ ചാംപ്യന്‍ പട്ടത്തില്‍ കുറഞ്ഞതൊന്നും മോഹന്‍ ബഗാന്‍ സ്വപ്നം കാണുന്നില്ല. 

ആക്രമണത്തിന് കരുത്തുകൂട്ടാന്‍ മുംൈബ സിറ്റിയില്‍ നിന്ന് ഹ്യൂഗോ ബൗമസിനെയാണ് അന്റൊണിയോ ഹബാസ് മോഹന്‍ ബഗാനിലെത്തിച്ചത്. റോയ് കൃഷ്ണ, ഡേവിഡ് വില്യംസ്, ബൗമസ് ത്രയത്തെയാകും എതിരാളുകളുടെ പ്രതിരോധം നേരിടേണ്ടത്. ഇവര്‍ക്കൊപ്പം മന്‍വിര്‍ സിങ്ങും  ലിസ്റ്റന്‍ കൊലാകോയും ചേരുന്നതോടെ ബഗാനൊപ്പം നില്‍ക്കുന്ന മുന്നേറ്റനിര മറ്റൊരു ടീമിനും അവകാശപ്പെടാനില്ല. 

പ്രിതം കോട്ടാലും റ്റിരിയും തീര്‍ക്കുന്ന പ്രതിരോധം കൂടി ചേരുന്നതോടെ ഏത് മുന്നേറ്റനിരയും ഗോളടിക്കാന്‍ ഒന്നുവിയര്‍ക്കും. കരുത്തില്‍ നിന്ന് ദൗര്‍ബല്യത്തിലേയ്ക്ക് വരുമ്പോള്‍ തയ്യാറെടുപ്പുകള്‍ എത്രകണ്ട് ഗുണം ചെയ്തു എന്ന് ചോദിക്കേണ്ടിവരും. പ്രതീക്ഷയോടെ എത്തിയ എഫ്സി കപ്പില്‍ സമ്പൂര്‍ണ തോല്‍വി നേരിട്ടു. ഒരു പ്രീസീസണ്‍ സൗഹൃദ മല്‍സരം പോലും ടീം ഇത്തവണ കളിച്ചിട്ടില്ല. എറ്റവുമൊടുവിലായി സന്ദേശ് ജിങ്കന്റെ അഭാവം പ്രതിരോധത്തിന് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ സീസണില്‍ ഏറ്റവും കുറവുഗോള്‍വഴങ്ങിയ ടീമായിരുന്നു ബഗാന്‍. 

MORE IN SPORTS
SHOW MORE