മദ്യലഹരിയിൽ ഹാർദിക് പീഡിപ്പിച്ചു; പരാതിയുമായി ദാവൂദിന്റെ അനുയായിയുടെ ഭാര്യ

CRICKET-T20WORLDCUP-IND-PAK/
SHARE

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ ഉൾപ്പെടെ കായിക,രാഷ്ട്രീയ മേഖലകളിലെ ചിലർക്കെതിരെ ലൈംഗിക പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുടെ ഭാര്യ. ഹാർദിക് പാണ്ഡ്യയ്ക്കു പുറമേ ക്രിക്കറ്റ് താരം മുനാഫ് പട്ടേൽ, മുൻ ഐപിഎൽ ചെയർമാനും കോൺഗ്രസ് നേതാവുമായ രാജീവ് ശുക്ല, പൃഥിരാജ് കോത്താരി എന്നിവർ പീഡിപ്പിച്ചുവെന്നാണ് ദാവൂദിന്റെ അനുയായി റിയാസ് ഭാട്ടിയുടെ ഭാര്യ പരാതി നൽകിയിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 

2021 സെപ്റ്റംബർ 24ന് നൽകിയ പരാതിയിൽ സംഭവം നടന്ന സ്ഥലമോ തിയതിയോ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല എന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. വിവാഹത്തിനു ശേഷം റിയാസ് തന്നെ നിരവധി തവണ പീഡനത്തിന് വിധേയയാക്കിയെന്നും ബിസിനസ്സുകാരും സുഹൃത്തുക്കളുമടക്കം നിരവധി പേർ ഭർത്താവിന്റെ അനുവാദത്തോടെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇവർ ആരോപിച്ചു. ഭർത്താവിന്റെ ആവശ്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ തന്നെയും രണ്ടു മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. 

2011–2012 കാലഘട്ടത്തിൽ ക്രിക്കറ്ററുമായും 2015–15 കാലത്ത് മറ്റൊരു സ്പോർട്സ് താരവും അയാളുടെ സുഹൃത്തുക്കളുമായും ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിതയായെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. മദ്യലഹരിയിലാണ് ഹാർദിക് പാണ്ഡ്യയും രണ്ട് കൂട്ടുകാരും തന്നെ പീഡനത്തിന് ഇരയാക്കിയത്. കഴി‍ഞ്ഞ 15 വർഷമായി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള ആളുകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ ഭർത്താവ് നിർബന്ധിതയാക്കിയെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു. 

പരാതിയിൽ പൊലീസ് ഇതുവരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം. സംഭവം അന്വേഷിച്ചുവരികയാണെന്നും പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

MORE IN SPORTS
SHOW MORE