അയൽക്കാർക്കിടയിലെ പതിറ്റാണ്ടുകൾ പഴകിയ ശത്രുത; കളി കാര്യമായ മൂന്ന് വിഖ്യാത മൽസരങ്ങളുടെ കഥ

3Clashes
SHARE

ഓസ്ട്രേലിയയ്ക്കും ന്യൂസീലന്‍‍ഡിനുമിടയിലെ വൈരത്തിന് വര്‍ഷങ്ങളുെട പഴക്കമുണ്ട്. അയല്‍ക്കാര്‍ക്കിടയിലെ മൂന്ന് വിഖ്യാതമായ മല്‍സരങ്ങളിലേക്ക്. 

ഏതാണ്ട് മുപ്പത് കൊല്ലത്തോളം കിവീസിനെ അവഗണിച്ച് നടന്നു ഓസ്ട്രേലിയ. തനിക്കൊത്ത എതിരാളിയായി ന്യൂസീലന്‍ഡിനെ ഓസീസ് പരിഗണിച്ചതേയില്ല. 1974–ല്‍ അതിന് മാറ്റം സംഭവിച്ചു. ചരിത്രത്തിലാദ്യമായി ഓസീസിനെ ടെസ്റ്റില്‍ പരാജയപ്പെടുത്തി. അഞ്ച് വിക്കറ്റിന്. രണ്ട്  ഇന്നിങ്സിലും സെഞ്ചുറി നേടിയ ഗ്ലെന്‍ ടേണറാണ് വിജയശില്‍പി. 

1981–ലെ മല്‍സരം ഇരുടീമുകളും മറക്കാനിടയില്ല. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ വിവാദങ്ങളിലൊന്ന്. സ്കോറുകള്‍ ആരും ഓര്‍ത്തില്ലെങ്കിലും അണ്ടര്‍ ആം എന്ന വാക്ക് മറവിക്ക് കൊടുത്തുകാണില്ല. മല്‍സരം സമനിലയിലാക്കാന്‍ ന്യൂസീലന്‍‍ഡിന് ആറ് റണ്‍സ് വേണം. ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പല്‍ അനിയന്‍ ട്രെവറിനോട് ഇതാ ഇങ്ങനെ ചെയ്യാന്‍ ആവശ്യപ്പെട്ടു.

അന്ന് സ്ട്രൈക്കിലുണ്ടായിരുന്ന ബ്രയാന്‍ ബാറ്റ് വലിച്ചെറിഞ്ഞാണ് അരിശം തീര്‍ത്തത്. ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയായിരുന്ന റോബേര്‍ട്ട് മല്‍ഡൂണ്‍ ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ ഭീരുത്വമാണ് നിങ്ങള്‍ ക്രീസില്‍ കാണിച്ചത്. 2015 ഏകദിന ലോകകപ്പിലെ ഗ്രൂപ്പ ഘട്ടമല്‍സരമായിരുന്നു പിന്നെ ആരാധകരെ ത്രസിപ്പിച്ചത്. ഓസീസിനെ 151 –ല്‍ കിവീസ് ഒതുക്കി. ബ്രണ്ടന്‍ മക്കല്ലത്തിന്റെ അര്‍ധസെഞ്ചുറിക്ക് ശേഷം തകര്‍ന്നടിഞ്ഞു കിവീസ്. കെയ്ന്‍ വില്യംസ് കൂട്ടായി ട്രെന്റ് ബോള്‍ട്ട് മാത്രമാണ് ക്രീസില്‍ അവശേഷിച്ചത്. ഒരു കെയ്ന്‍ വില്യംസന്‍ ക്ലാസിക്സ്. ഒരു വിക്കറ്റിന് കിവീസിന് ജയം. 45 റണ്‍സെടുത്ത് പുറത്തകാതെ നിന്ന കെയ്ന്‍ വിജയശില്‍പി. ഫൈനലില്‍  വീണ്ടും ഇരുവരും നേര്‍ക്കുനേര്‍ വന്നു. അപ്പോള്‍ കിവീസിന് തോല്‍പിച്ച് കംഗാരുക്കള്‍ കിരീടം നേടി.

MORE IN SPORTS
SHOW MORE