ഫ്ലൈറ്റ് ടിക്കറ്റെടുത്ത് നൽകി സഞ്ജു; ഇനി ആദർശ് പന്തുതട്ടും അങ്ങ് സ്പെയിനിൽ

sanjuadarsh-13
മന്ത്രി സജി ചെറിയാനൊപ്പം ആദർശ്
SHARE

സ്‌പെയിനിലെ മൂന്നാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപ്പോർട്ടീവോ ലാ വിർജെൻ ഡെൽ കാമിനോവിൽ ഒരു മാസം നീളുന്ന പരിശീലനത്തിന് മാന്നാനംകാരൻ ആദർശിന് വിളി വന്നു. അങ്ങ് സ്പെയിനിൽ എത്തേണ്ട സാമ്പത്തികച്ചിലവ് ആദർശിന് താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു. വിവരമറിഞ്ഞ് സഞ്ജു സാംസൺ വിമാന ടിക്കറ്റുകൾ എടുത്ത് നൽകി. മന്ത്രി സജി ചെറിയാനും നാടും ആദർശിന് പൂർണ പിന്തുണയുമായി ഒപ്പം നിന്നതോടെ സാമ്പത്തിക ബുദ്ധിമുട്ട് മാറി. രണ്ട് ദിവസത്തിനുള്ളിൽ ആദർശെന്ന യുവപ്രതിഭ പരിശീലനത്തിനായി സ്പെയിനിലേക്ക് പറക്കും.

തിരുവല്ല മാർത്തോമ്മ കോളജിലെ ബിരുദവിദ്യാർഥിയാണ് ആദർശ്. കാരക്കാട് ലിയോ ക്ലബ് 50000 രൂപ സമാഹരിച്ച് നൽകിയെന്നും ബാക്കി വന്ന തുക താൻ ആദർശിന് കൈമാറിയെന്നും സജി ചെറിയാൻ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. കടുത്ത ക്രിസ്റ്റിയാനോ ആരാധകനായ ആദർശ് കേരളത്തിന്റെ അഭിമാനമായി മാറുമെന്നും മന്ത്രി പ്രതീക്ഷ പങ്കുവച്ചു.

MORE IN SPORTS
SHOW MORE