കനത്ത തോൽവിയെന്ന് പരിഭവം, തിരിച്ചുവരുമെന്ന് പ്രതീക്ഷ; മൽസരശേഷം സോഷ്യൽ മീഡിയയിൽ

cricket
SHARE

പാക്കിസ്ഥാനെതിരായ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലായിരുന്നു ഇന്നലെ മുന്‍ താരങ്ങളും സോഷ്യല്‍ മീഡിയയും. ഇന്ത്യയുടെ കനത്ത തോല്‍വിയെന്ന് ഇന്ത്യന്‍ മുന്‍താരം സുനില്‍ ഗവാസ്കര്‍ പ്രതികരിച്ചു. തോറ്റെങ്കിലും ഇന്ത്യ തിരിച്ചുവരുമെന്ന് പ്രതീക്ഷയും മുന്‍ താരങ്ങള്‍ പങ്കുവച്ചു. 

പാക്കിസ്ഥാനോടേറ്റത് വലിയ പരാജയമെന്നാണ് ഗവാസ്കര്‍ മല്‍സരശേഷം പ്രതികരിച്ചത്. തോല്‍വിയെ കുറച്ച് ഇന്ത്യ മറക്കണം. ഇനി വരുന്ന മല്‍സരങ്ങള്‍ക്കായി നന്നായി തയ്യാറെടുക്കണമെന്നും ഗവാസ്കര്‍ പ്രതികരിച്ചു. പാക്കിസ്ഥാന്‍ അതിമനോഹരമായി കളിച്ചു. പക്ഷേ ഈ തോല്‍വിയില്‍ നിന്ന് ടീം ഇന്ത്യശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയും വീരേന്ദര്‍ സെവാഗ് പങ്കുവച്ചു. മോശം ബോളിങ്ങാണ് മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് ഹര്‍ഷ ഭോഗ്‌ലെ. 

പാക്കിസ്ഥാന് ഈ വിജയത്തില്‍ അഭിനന്ദനങ്ങള്‍. ഫൈനലില്‍ ഈ മല്‍സരഫലം ഇന്ത്യ  മാറ്റിമറിയ്ക്കുമെന്ന് ശശി തരൂരിന്റെ ട്വീറ്റ്. മല്‍സരം കാണാന്‍ തരൂര്‍ ദുബായ് സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നു.  ജയവും തോല്‍വിയുമെല്ലാം മല്‍സരത്തിന്റെ ഭാഗമാണ്. ഇനിയുള്ള മല്‍സരങ്ങളില്‍ തിരിച്ചുവരൂ. ജയിക്കൂ. എല്ലാ ഭാവുകങ്ങളുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. വിരാട് കോലി ബാബറിനേയും റിസ്‌വാനേയും മല്‍സരശേഷം അഭിനന്ദിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറാലായി. ട്രൂ സ്പിരിറ്റ് ഓഫ് സ്പോര്‍ട്സ് എന്നാണ് ഹര്‍ഷ ഭോഗ്‌ലെ കമന്റ് ചെയ്തത്. ഇര്‍ഫാന്‍ പത്താനും അഭിനന്ദനങ്ങളുമായി എത്തി.

MORE IN SPORTS
SHOW MORE
Loading...
Loading...