പാക്കിസ്ഥാൻ മുൻവിധികളില്ലാതെ കളിക്കണം; പറയുന്നു ജാവേദ് ജിയാൻദാദ്

miandad
SHARE

ട്വന്‍റി 20 ലോകകപ്പില്‍ പാക്കിസ്ഥാന്‍ മുന്‍വിധികളില്ലാതെ കളിച്ചാല്‍ മാത്രമെ ഇന്ത്യയെ തോല്‍പ്പിക്കാനാകൂവെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദ്. മികച്ച ടീമായ ഇന്ത്യയെ തോല്‍പ്പിക്കണമെങ്കില്‍ പാക്കിസ്ഥാന്‍ ഒത്തൊരുമയോടെ കളിക്കേണ്ടതുണ്ടെന്നും മിയാന്‍ദാദ് പറയുന്നു. 

ഈ മാസം 24ന് ദുബായില്‍ വച്ചാണ് വാശിയേറിയ ഇന്ത്യ പാക്ക് ട്വന്‍റി 20 മല്‍സരം നടക്കുക. ഏകദിന, ട്വന്‍റി 20 ലോകകപ്പുകളില്‍ ഇന്ത്യ ഇതുവരെ പാക്കിസ്ഥാനോട് തോറ്റിറ്റില്ല എന്നത് ഇന്ത്യയുടെ അത്മവിശ്വാസം വര്‍ധിപ്പിക്കും. 

എന്നാല്‍ ഇത്തവണ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക്കിസ്ഥാനാകുമെന്ന് ജാവേദ് മിയാന്‍ദാദ് വിശ്വസിക്കുന്നു. പക്ഷെ പാക്കിസ്ഥാന്‍ ടീം ഒത്തൊരുമിച്ച് കളിക്കേണ്ടതുണ്ട്. ബാബര്‍ അസമിന് മാത്രം ടീമിനെ ജയിപ്പിക്കാനാകില്ല. സിക്സുകളും ബൗണ്ടറികളും കൊണ്ടുമാത്രം മല്‍സരം ജയിക്കില്ല. എല്ലാവരും അവരവരുടേതായ രീതിയില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും വിജയം ഉറപ്പാണ്. ഇന്ത്യ മികച്ച ടീമാണ്, എന്നാല്‍ ഭയമില്ലാതെ കളിച്ചാല്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകുമെന്നും മിയാന്‍ദാദ് പറയുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...