'2018ൽ ക്ലബിൽ നിന്ന് പുറത്താക്കി'; വെളിപ്പെടുത്തി ആർസൻ

wenger
SHARE

2018ല്‍ തന്നെ ക്ലബില്‍ നിന്ന് പുറത്താക്കിയതെന്ന് വെളിപ്പെടുത്തി ആര്‍സനല്‍ മുന്‍ പരിശീലകന്‍ ആര്‍സന്‍ വെങ്ങര്‍. അടുത്തമാസം പുറത്തിറങ്ങുന്ന ഡോക്യുമെന്ററി കൂടുതല്‍വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുകയാണ് ആരാധകര്‍.   

മൂന്ന് പ്രീമിയര്‍ ലീഗ് കിരീടങ്ങളും ഏഴ് എഫ് എ കപ്പും സമ്മാനിച്ച ഇതിഹാസ പരിശീലകനെ ആര്‍സനല്‍ പുറത്താക്കിയത് തന്നെ. ആര്‍സനല്‍ വിടാനുള്ള തീരുമാനം തന്റെയല്ലായിരുന്നുവെന്ന് പലകുറി പറഞ്ഞിട്ടുള്ള ആര്‍സന്‍ വെങ്ങര്‍ മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2018 മെയ് മാസത്തില്‍ എന്ത് സംഭവിച്ചുവെന്ന് പറയുന്നത്. ഇന്‍വിന്‍സിബിള്‍ എന്ന ഡോക്യുമെന്ററി പുറത്തിറക്കുന്നതിനോട് അനുബന്ധിച്ചുള്ള ചടങ്ങിലാണ് 22 വര്‍ഷം പരിശീലിപ്പിച്ച ക്ലബ് തന്നെ പുറത്താക്കുകയായിരുന്നെന്ന് വെളിപ്പെടുത്തിയത്. 

കൂടുതല്‍ വിവരങ്ങള്‍ അടുത്തമാസം പുറത്തിറങ്ങുന്ന ഡോക്യുമെന്ററിയില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നു. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി തിയറ്ററുകളിലും റിലീസ് ചെയ്യും. 

MORE IN SPORTS
SHOW MORE
Loading...
Loading...