ആരാധക പിന്തുണ പ്രചോദനം; ട്വന്റി–20 ലോകകപ്പിനുള്ള ഇന്ത്യൻ ജഴ്സി പുറത്തിറക്കി

jersey-new
SHARE

ട്വന്റി–20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ജേഴ്സി പുറത്തിറക്കി. ബില്യന്‍ ചീയേഴ്സ് ജേഴ്സി എന്ന പേരിലാണ് ലോകകപ്പ് ജേഴ്സി ഇന്ത്യ പുറത്തിറക്കിയത്. എം.പി.എല്‍ സ്പോര്‍ട്സ് സമൂഹ മാധ്യമ പേജുകളിലൂടെയാണ് ജഴ്സിയുടെ ചിത്രം പുറത്തുവിട്ടത്.

ആരാധകരുടെ പിന്തുണയില്‍ പ്രചോദനമുള്‍ക്കൊണ്ടാണ്  ജഴ്സിയുടെ ഡിസൈന്‍ തയ്യാറാക്കിയതെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു. സ്പോര്‍ട്സ് ഉപകരണ നിര്‍മാതാക്കളായ എം.പി.എല്‍ സ്പോര്‍ട്സ് സമൂഹ മാധ്യമ പേജുകളിലൂടെയാണ് ജഴ്സിയുടെ ചിത്രം പുറത്തുവിട്ടത്. 1,799 രൂപ മുടക്കിയാല്‍ ആരാധകര്‍ക്ക് ജേഴ്സി സ്വന്തമാക്കാം. പുതിയ ജഴ്സി ലോകത്തെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ദുബായ് ബുർജ് ഖലീഫയിലും പ്രദർശിപ്പിച്ചു. ക്യാപ്റ്റൻ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം ജഴ്സിയണിഞ്ഞ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്. 

യുഎഇയിലും ഒമാനിലുമായി ഞായറാഴ്ച മുതലാണ് ട്വൻറി ട്വൻറി ലോകകപ്പ് മൽസരങ്ങൾ തുടങ്ങുന്നത്. ഇരുപത്തിനാലിന് ദുബായിൽ പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. 

MORE IN SPORTS
SHOW MORE
Loading...
Loading...