ട്വന്റി ട്വന്റി ലോകകപ്പ്; ജേതാവിനെ കാത്തിരിക്കുന്നത് കൊതിപ്പിക്കുന്ന സമ്മാനത്തുക

T20-prize
SHARE

ട്വന്റി–20 ലോകകപ്പ് ജേതാവിനെ കാത്തിരിക്കുന്നത് 1.6 മില്യന്‍ ഡോളര്‍. ആകെ 5.6 മില്യന്‍ ഡോളറാണ് സമ്മാനത്തിനായി ഐസിസി ചെലവഴിക്കുക. ഈ മാസം 17ന് ലോകകപ്പിന് തുടക്കമാകും.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഒരു രാജ്യത്തിനും വെറും കയ്യോടെ മടങ്ങേണ്ടി വരില്ല. റൗണ്ട് വണ്ണില്‍ മല്‍സരിക്കുന്നത് എട്ട് ടീമുകള്‍. നാല് ടീമുകള്‍ പുറത്താകും. പുറത്താകുന്ന നാല് ടീമിനും നാല്‍പതിനായിരം രൂപ വീതം ലഭിക്കും. റൗണ്ട് വണ്ണില്‍ 12 മല്‍സരങ്ങളുണ്ട്. പന്ത്രണ്ടെണ്ണവും ജയിക്കുന്നവര്‍ക്കും ലഭിക്കും നാല്‍പതിനായിരം ഡോളര്‍ നേടാം. സൂപ്പര്‍ 12–ല്‍ ജയിക്കുന്ന ഓരോ മല്‍സരങ്ങള്‍ക്കും ടീമിന് നാല്‍പതിനായിരം ഡോളര്‍ വീതം നേടും. 30 മല്‍സരങ്ങളാണ് സൂപ്പര്‍ 12–ല്‍ ഉള്ളത്. 1.2 മില്യനാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. സൂപ്പര്‍ 12–ല്‍ പുറത്താകുന്നവരും വിഷമിക്കേണ്ട. 70,000 ഡോളര്‍ ഓരോ ടീമിനും സമ്മാനം ലഭിക്കും.

സെമിയിലെത്തുന്നവരെ കാത്തിരിക്കുന്നത് നാല് ലക്ഷം ഡോളര്‍ വീതം. റണ്ണറപ്പുകള്‍ക്ക് 8 ലക്ഷം ഡോളര്‍. വിജയികളെ കാത്തിരിക്കുന്നത് 1.6 മില്യന്‍ യുഎസ് ഡോളര്‍. യുഎഇയിലെ  സാഹചര്യം കണക്കിലെടുത്ത് പ്രത്യേക ഡ്രിങ്ക്സ് ബ്രേക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്ത് ഓവര്‍ പൂര്‍ത്തിയായാല്‍ രണ്ടര മിനിറ്റ് ബ്രേക്ക്. കടുത്ത ചൂടിനെത്തുടര്‍ന്നാണ് തീരുമാനം.

MORE IN SPORTS
SHOW MORE
Loading...
Loading...