ഐപിഎൽ കിരീടം; മോഹം ബാക്കിയാക്കി കോലി സ്ഥാനം ഒഴിഞ്ഞു

kohli-edited1
SHARE

നായകനായി ഒരു ഐപിഎല്‍ കിരീടം എന്ന മോഹം ബാക്കിയാക്കിയാണ് വിരാട് കോലി ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. ഐപിഎല്‍ കരിയറില്‍ ബാംഗ്ലൂരിനായി മാത്രമേ കളിക്കുകയുള്ളുവെന്നും കോലിപറഞ്ഞു. 

പേരുകേട്ട താരങ്ങള്‍ എന്നും ആര്‍സിബി ക്യാംപിലുണ്ടായിരുന്നു. പക്ഷേ അപ്പോഴും കിരീടം മാത്രം ഒരു ജിന്നിനെ പോലെ കോലിക്ക് പിടികൊടുത്തതേ ഇല്ല. വമ്പന്‍ താരങ്ങളുണ്ടായിരുന്നിട്ടും എങ്ങനെ ഈ ടീം കിരീടം നേടാതെ പോകുന്നുവെന്നത് എല്ലാവരേയും പലപ്പോഴും അമ്പരപ്പിച്ചു. കൊല്‍ക്കത്തയോട് എലിമിനേറ്റില്‍ തോറ്റതോടെ കോലി ആര്‍സിബിയെ  നയിക്കുന്ന അവസാന മല്‍സരമായി ഇന്നലത്തേത്.  അഗ്രസീവ് ക്യാപ്റ്റന്‍സിയുടെ പുതിയ ഭാവമായിരുന്നു വിരാട് കോലി. അയാള്‍ ക്രീസിലുള്ളപ്പോഴെല്ലാം ആര്‍സിബി ആരാധകര്‍ വിജയം സ്വപ്നം കണ്ടു. 140 മല്‍സരങ്്ങളില്‍ ആര്‍സിബിയെ നയിച്ചു. 66 ജയം. 

70 തോല്‍വി. നാല് മല്‍സരങ്ങളില്‍ ഫലമില്ല. 2016ന് അത്യുജ്വല വര്‍ഷം. ആര്‍സിബി ഫൈനലിലെത്തി. 2017 ഉം 19 ഉം ഏറ്റവും മോശം സീസണ്‍. ഫിനിഷ് ചെയ്തത് എട്ടാമത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ക്യാപ്റ്റനാണ് കോലി. അഞ്ചുസെഞ്ചുറികള്‍. കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുത്തു. യുവതലമുറയ്ക്ക് കളത്തിലിറങ്ങി സ്വാതന്ത്ര്യത്തോടെ കളിക്കാനും സാഹചര്യമൊരുക്കി. തന്നെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതതയാണ് വലുതെന്നും കോലി.ക്യാപ്റ്റനായി കിരീടം നേടയില്ലെങ്കിലും അടുത്തവർഷമെങ്കിലും ആർസിബിക്കൊപ്പം കോലി കിരീടം നേടുമെന്ന് പ്രത്യാശിക്കാം.

MORE IN SPORTS
SHOW MORE
Loading...
Loading...