2022 ലോകകപ്പിന് യോഗ്യത നേടി ജർമനി

germany-worldcup
SHARE

 2022 ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമായി ജര്‍മനി. ടിമോ വെര്‍ണറുടെ ഇരട്ടഗോളുകളാണ് ജര്‍മന്‍ വിജയം അനായാസമാക്കിയത്. മറ്റൊരു മല്‍സരത്തില്‍ നെതര്‍ലന്‍ഡ്സ് ജിബ്രാള്‍ട്ടറെ എതിരില്ലാത്ത ആറുഗോളിന് തകര്‍ത്തു.

നോര്‍ത്ത് മാസിഡോണിയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പിച്ചാണ് ജര്‍മനി ഖത്തറിലേക്ക് ടിക്കറ്റുറപ്പിച്ചത്.

ആദ്യ പകുതിയില്‍ ചെറുത്തുനിന്ന മാസിഡോണിയയ്ക്ക് രണ്ടാം പകുതിയില്‍ ജര്‍മന്‍ ആക്രമണങ്ങള്‍ക്ക് തടയിടാനായില്ല. രണ്ടാം പകുതി തുടങ്ങി  നാലാം മിനിറ്റില്‍ത്തന്നെ ജര്‍മനി മുന്നിലെത്തി. കായ് ഹാവര്‍ട്സാണ് മാസിഡോണിയന്‍ വല കുലുക്കിയത്. പിന്നീട് ടിമോ വെര്‍നറുടെ ഊഴമായിരുന്നു. മൂന്നു മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ടു ഗോളുകള്‍ നേടി വെര്‍നര്‍ ജര്‍മന്‍ ജയം ഉറപ്പിച്ചു. 

70, 73 മിനിറ്റുകളിലായിരുന്നു വെര്‍നറുടെ ഗോളുകള്‍.83ാം മിനിറ്റില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ കൗമാരതാരം ജമാല്‍ മുസിയാല തന്‍റെ ആദ്യ രാജ്യാന്തര ഗോളും ജര്‍മനിയുടെ നാലാം ഗോളും നേടി. 

എതിരില്ലാത്ത ആറു ഗോളുകള്‍ക്കായിരുന്നു ജിബ്രാള്‍ട്ടറിനെതിരെ നെതര്‍ലാന്‍ഡ്സിന്‍റെ വിജയം.  ഒമ്പതാം മിനിറ്റില്‍ വിര്‍ജില്‍ വാന്‍ഡിക്ക് തുടങ്ങി വച്ച ഗോള്‍ വേട്ട 86 ാം മിനിറ്റില്‍ ഡോണില്‍ മാലന്‍ പൂര്‍ത്തിയാക്കി. നെതര്‍ലന്‍ഡ്സിനായി മെംഫിസ് ഡീപേ ഇരട്ടഗോളുകള്‍ നേടി.എട്ടു മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഗ്രൂപ്പ്  ജിയില്‍ 19 പോയിന്‍റുമായി നെതര്‍ലാന്‍ഡ്സ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മ‌റ്റൊരു മല്‍സരത്തില്‍ ക്രൊയോഷ്യ സ്ലോവാക്യയോട് സമനിലയ്ക്ക് വഴങ്ങി

MORE IN SPORTS
SHOW MORE
Loading...
Loading...