‘ഇത് നിനക്ക്’; വിജയത്തിൽ കണ്ണീരണിഞ്ഞ കുഞ്ഞിന് സമ്മാനവുമായി ധോണി; ഹൃദ്യം

dhoni-new
SHARE

ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ ഒന്നാം ക്വാളിഫയറിൽ മഹേന്ദ്രസിങ് ധോണിയുടെ ഫിനിഷിങ് പാടവം ഒരിക്കൽക്കൂടി ചർച്ചയാവുകയാണ്. ആറു പന്തിൽ 18 റൺസുമായി ധോണി ചെന്നൈയെ ഒൻപതാം ഐപിഎൽ ഫൈനലിലേക്കു നയിക്കുമ്പോൾ, ഗാലറിയിൽ ആനന്ദാശ്രൂ പൊഴിച്ച പെൺകുട്ടിയെ ടെലിവിഷൻ ക്യാമറകൾ ഒപ്പിയെടുത്തിയിരുന്നു. 20–ാം ഓവർ ബോൾ ചെയ്ത ഡൽഹിയുടെ ഇംഗ്ലിഷ് താരം ടോം കറനെതിരെ മൂന്നാം ബൗണ്ടറി നേടി ധോണി വിജയം കുറിക്കുമ്പോഴാണ്, ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ കളി കാണാനെത്തിയ പെൺകുട്ടി സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞത്. മത്സരം സംപ്രേഷണം ചെയ്തിരുന്ന ക്യാമറകൾ ആ ദൃശ്യം ഒപ്പിയെടുക്കുകയും ചെയ്തു.

എന്നാൽ, മത്സരശേഷം ഈ കുഞ്ഞ് ആരാധികയ്ക്ക് സാക്ഷാൽ മഹേന്ദ്രസിങ് ധോണി നൽകിയൊരു സമ്മാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചെന്നൈ നേടിയ അവിശ്വസനീയ വിജയത്തിന്റെ അമ്പരപ്പിൽ കണ്ണീരണിഞ്ഞ കുഞ്ഞ് ആരാധികയ്ക്ക് സ്വന്തം കയ്യൊപ്പു ചാർത്തിയ പന്ത് സമ്മാനമായി നൽകിയ ധോണിയുടെ വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘ഇത് നിനക്ക്’ എന്ന് ചൂണ്ടിക്കാട്ടിയാണ് ഓട്ടോഗ്രാഫ് ചാർത്തിയ പന്ത് ധോണി എറിഞ്ഞുനൽകിയത്. വിഡിയോ കാണാം.

MORE IN SPORTS
SHOW MORE
Loading...
Loading...