സ്കോർലൈൻ സ്പോർട്സുമായി ദീർഘകാല കരാറിലെത്തി കെഎഫ്എ; നേട്ടം കളിക്കാർക്ക്

kfa-10
SHARE

കേരളാ ഫുട്ബോള്‍ അസോസിയേഷനും സ്കോര്‍ ലൈന്‍ സ്പോട്സും ദീര്‍ഘകാല കരാര്‍ ഒപ്പുവച്ചു. കേരളാഫുട്ബോള്‍ അസോസിയേഷന്റെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കണ്‍സോർഷ്യം കൂടിയായിരിക്കും പങ്കാളിത്തം. വ്യവസ്ഥകള്‍ക്ക് വിധേയമാണ് കരാര്‍.

കേരളാഫുട്ബോള്‍ അസോസിയേഷന്റെ വാണിജ്യ അവകാശങ്ങള്‍ 12കൊല്ലത്തേയ്ക്കാണ് കണ്‍സോർഷ്യം വിഭാവനം ചെയ്യുന്നത്. വ്യവസ്ഥകളില്‍ വീഴ്ചവരുത്തിയാല്‍ കരാര്‍ റദ്ദുചെയ്യാമെന്ന വ്യവസ്ഥയും ഉണ്ട്. കെ.എഫ്.എയ്ക്കൊപ്പം മീരാന്‍സ് സ്പോട്സ് ലൈന്‍, സ്കോര്‍ ലൈന്‍ സ്പോട്സ് എന്നിവരുമാണ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്.

കണ്‍സോർഷ്യത്തിന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ നിയമാനുസൃത ക്ലിയറന്‍സും, അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഒരു ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്ന ഇന്ത്യയിലെ ഏക സംസ്ഥാന അസോസിയേഷനാണ് കെ.എഫ്.എ. കളിക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കാന്‍ പര്യപ്തമാണ്  കരാര്‍.

MORE IN SPORTS
SHOW MORE
Loading...
Loading...