ന്യൂകാസെലിൽ ആഘോഷങ്ങള്‍; ട്രാൻസ്ഫർ വിൻഡോ കാത്ത് ആരാധകർ

newcastle
SHARE

ഇംഗ്ലീഷ് ക്ലബ് ന്യൂകാസെല്‍ യുണൈറ്റഡിനെ സൗദി കിരീടാവകാശി ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യം ഏറ്റെടുത്തുവെന്ന വാര്‍ത്തയെത്തി മണിക്കൂറുകള്‍ പിന്നിട്ടിട്ടും ന്യൂകാസെല്‍ നഗരത്തില്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബായി മാറിയ ന്യൂകാസെല്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആരെയൊക്കെ ടീമിലെത്തിക്കുമെന്നാണ് ഇനിയറിയാനുള്ളത്.

ഗോള്‍ എന്ന സിനിമയും സാന്റിയോഗോ മ്യൂനസും സമ്മാനിച്ച അവിസ്മരണീയ നിമിഷങ്ങള്‍ക്ക് സമാനമായവ ഇനി ക്ലബ് ചരിത്രത്തില്‍ ഒരുപാടുണ്ടാകുമെന്ന് ഉറപ്പുണ്ട് ന്യൂകാസെല്‍ ആരാധകര്‍ക്ക്. സെന്റ് ജെയിംസ് പാര്‍ക്കില്‍ തുടരുന്ന ആഘോഷങ്ങള്‍ തന്നെ തെളിവ്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെപ്പോലെ വേഷംധരിച്ചും സൗദി പതാകയും ഒക്കെയായാണ് ആഘോഷങ്ങള്‍. ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി, പി എസ് ജി തുടങ്ങി പണമെത്തിയതോടെ തലവരമാറിയ ക്ലബുകളുടെ കൂട്ടത്തിലേയ്ക്കാണ് ന്യൂകാസെലും വരുന്നത് .  പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ നിലവില്‍ 12ാം സ്ഥാനത്താണ് ടീം. കഴിഞ്ഞ ഏഴുമല്‍സരങ്ങളില്‍ ജയമറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ  പരിശീലകന്‍ സ്റ്റീവ് ബ്രൂസിന് പകരക്കാരനായി ഫ്രാങ്ക് ലംപാര്‍ഡോ സ്റ്റീവന്‍ ജെറാഡോ എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്.  കിലിയന്‍ എംബാപ്പെ എര്‍ലിങ് ഹാലെന്‍ഡ്, ഹാരി കെയ്ന്‍  തുടങ്ങി ഒരു സൂപ്പര്‍ താരവും ഇന്ന് ന്യൂകാസെലിന്റെ പരിധിക്ക് പുറത്തല്ല. പ്രീമിയര്‍ ലീഗിന്റെ സാമ്പത്തിക നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ 1700 കോടി രൂപവരെ ന്യൂകാസിലിന് അടുത്ത മൂന്നുവര്‍ഷം ചെലവഴിക്കാം. 

സൗദി കിരീട അവകാശി മുഹമ്മദ് ബിന്‍ സല്‍മാന്  കീഴിലുള്ള പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് 2200 കോടി രൂപയ്ക്ക് ന്യൂകാസെല്‍ യുണൈറ്റഡ് സ്വന്തമാക്കിയത്. 2007ല്‍ മൈക്ക് ആഷ്്ലി ക്ലബ് വാങ്ങിയശേഷം ന്യൂകാസില്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വകയുണ്ടായിട്ടില്ല. രണ്ട് തവണ  

പ്രീമിയര്‍ ലീഗില്‍ നിന്ന് തരംതാഴ്ത്തപ്പെട്ടു. 13 തവണ പരിശീലകരെ മാറ്റി. ഒരു കിരീടം പോലുമില്ല. 1955ല്‍ നേടിയ എഫ് എ കപ്പാണ് ക്ലബ് ചരിത്രത്തിലെ അവസാന കിരീടം. 1927ലാണ് അവസാന പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായത്. 

MORE IN SPORTS
SHOW MORE
Loading...
Loading...