ഇന്ത്യ 2021നു പകരം യുഎഇ 2021; പാക്കിസ്ഥാൻ ജഴ്സി വിവാദത്തിൽ

pakisthan-jerc
SHARE

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ  ട്വന്റി 20 ലോകകപ്പ് ജഴ്സി വിവാദത്തില്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി പുറത്തിറക്കുന്നതിന് മുമ്പേ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ജഴ്സിയാണ് വിവാദത്തിലായത്. ഇന്ത്യ–പാക്കിസ്ഥാന്‍ പോരിന് വീറും വാശിയും കൂട്ടുന്നതായി ഈ ജഴ്സി ചോര്‍ച്ച. 

ഈമാസം തുടങ്ങുന്ന ട്വന്റി 20 ലോകകപ്പിനുള്ള ടീം ജഴ്സിയിലെ എഴുത്താണ് വിവാദമായത്. 2020ല്‍ ഇന്ത്യയായിരുന്നു ട്വന്റി 20 ലോകകപ്പിന് ആതിഥ്യം വഹിക്കേണ്ടിയിരുന്നത്, എന്നാല്‍ കോവിഡ് മൂലം ടൂര്‍ണമെന്റ് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. വേദി ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കും മാറ്റി.   ടീം ജേഴ്സിയില്‍ ഐസിസി ട്വന്റി 20 ലോകകപ്പ് ഇന്ത്യ 2021 എന്നതിനുപകരം ഐസിസി ട്വന്റി 20 ലോകകപ്പ് യുഎഇ 2021 എന്നാണ് പാക്കിസ്ഥാന്റേതായി പുറത്തുവന്ന ജഴ്സിയില്‍ എഴുതിയിരിക്കുന്നത്. ഈ ജേഴ്സി സമൂഹമാധ്യമത്തില്‍ എത്തിയതോടെ വിവാദമായി. പക്ഷേ ജേഴ്സി ഇതുവരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ‍് ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല.

നെതര്‍ലന്‍ഡ്സിനെപ്പോലുള്ള മറ്റുടീമുകള്‍ ഐസിസി ട്വന്റി 20 ലോകകപ്പ് ഇന്ത്യ 2021 എന്നാണ് ജേഴ്സിയില്‍ എഴുതിയിരിക്കുന്നത്. ഈമാസം 24ന് ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരം നടക്കാനിരിക്കെ ജേഴ്സി വിവാദം പാക്കിസ്ഥാന്‍ മനപൂര്‍വം ഉണ്ടാക്കിയതാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. ഏകദിന ലോകകപ്പായാലും ട്വന്റി 20 ലോകകപ്പായാലും പാക്കിസ്ഥാന് ഇതുവരെ ഇന്ത്യയ്ക്കെതിരെ വിജയിക്കാനായിട്ടില്ല. അതിനാല്‍ ഇന്ത്യയെ തോല്‍പിച്ചാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് തുകഎഴുതാത്ത ചെക്കാണ് വാഗ്ദാനം. ഈ മാസം 24നാണ് ഇന്ത്യ–പാക്കിസ്ഥാന്‍ മല്‍സരം. പതിവ് പോലെ മല്‍സരത്തിന് മുന്നേ പോര് തുടങ്ങിയിരിക്കുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...