നേട്ടങ്ങൾ ഇനി ചരിത്രം; സ്പാനിഷ് ബാസ്കറ്റ് ബോൾ ഇതിഹാസം പൗ ഗാസോൾ വിരമിച്ചു

pau-07
SHARE

സ്പാനിഷ് ബാസ്ക്കറ്റ്ബോള്‍ ഇതിഹാസം പൗ ഗാസോള്‍ വിരമിച്ചു. രണ്ടുപതിറ്റാണ്ട് നീണ്ട കരിയറില്‍ രണ്ട് എന്‍.ബി.എ ചാംപ്യന്‍ഷിപ്പുകളും   സ്പെയിനിന് ഒരു ലോകകിരീടവും ഒളിംപിക്സ് മെഡലുകളും സമ്മാനിച്ചാണ് പൗ കോര്‍ട്ട് വിടുന്നത്.

ബാര്‍സിലോണയിലെ ഓപ്പേറഹൗസിനെ നിശബ്ദമാക്കികൊണ്ടാണ്ടാണ് ജീവിതത്തിലെ ഏറ്റവും കഠിനമേറിയ തീരുമാനമെന്ന മുഖവരയോടെ ‌ബാസ്ക്കറ്റ്ബോള്‍  കരിയര്‍ അവസാനിപ്പിക്കുന്നതായി പൗ ഗാസോള്‍ പ്രഖ്യാപിച്ചത്. ബാര്‍സയില്‍ തുടങ്ങി ബാര്‍സയില്‍ തന്നെ അവസാനിച്ച 23 വര്‍ഷം നീണ്ട കരിയര്‍. എന്‍ബിഎയില്‍ സ്പാനിഷ് ബാസ്ക്കറ്റ് ബോളിന്റെ മേല്‍വിലാസമായ ഗാസോള്‍ കോബി ബ്രയന്റിന്റെയും എല്‍ എ ലേക്കേഴ്സിന്റെയും സുവര്‍ണകാലത്ത് വിശ്വസ്തനായ പവര്‍ ഫോര്‍വേഡായി.

21ാം വയസില്‍ എന്‍ബിഎയിലെത്തിയ ഗാസോളിനെ 2008ലാണ് ലോസ് ആഞ്ചലസ് ലേക്കേഴ്സ് സ്വന്തമാക്കിയത്. പിന്നാലെ തുടര്‍ച്ചയായ രണ്ട് കിരീടങ്ങള്‍. റൂക്കി ഓഫ് ദി ഇയര്‍ പുരസ്കാരം നേടുന്ന ആദ്യ അമേരിക്കകാരനല്ലാത്ത താരം, ആറു തവണ എന്‍ ബി എ ഓള്‍ സ്്റ്റാര്‍, സ്പെയിനിന് മൂന്ന് ഒളിംപിക്സ് മെഡലുകള്‍, ഒരു ലോകകിരീടം, ഏഴ് യൂറോ ബാസ്ക്കറ്റ് ഐതിഹാസിക പ്രകടനം നടത്തിയാണ് പൗ ഗാസോള്‍ മടങ്ങുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...