കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തകർപ്പൻ ജയം; ആറാം സ്ഥാനത്തേയ്ക്ക് പതിച്ച് മുംബൈ ഇന്ത്യന്‍സ്

kkr-win
SHARE

മുംബൈ ഇന്ത്യന്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 156 റണ്‍സ് വിജയലക്ഷ്യം 29 പന്ത് ബാക്കിനില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. വെങ്കടേഷ് അയ്യര്‍ – രാഹുല്‍ തൃപാഠി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് കൊല്‍ക്കത്തയ്ക്ക് അനായാസ ജയമൊരുക്കിയത്. അഞ്ചാം തോല്‍വിയോടെ മുംബൈ ആറാം സ്ഥാനത്തേയ്ക്ക് പതിച്ചു. 

മൂന്നുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മുംബൈയെ തോല്‍പ്പിച്ച് കൊല്‍ക്കത്ത. 30 പന്തില്‍ 56 റണ്‍സുമായി വെങ്കടേഷ് അയ്യരും 42 പന്തില്‍ 74 റണ്‍സുമായി രാഹുല്‍ തൃപാഠിയും ചേര്‍ന്ന് നേടിയ 88 റണ്‍സ് മുംൈബയുടെ വിധിയെഴുതി. രണ്ടാം ഐപിഎല്‍ മല്‍സരം കളിച്ച വെങ്കടേഷിന്റെ ആദ്യ അര്‍ധസെഞ്ചുറി. നാല് ഫോറും മൂന്ന് സിക്സറും ഉള്‍പ്പെടുന്ന ഇന്നിങ്സ്

മൂന്നുവിക്കറ്റ് വീഴ്ത്തിയെങ്കിലും ജസ്പ്രീത് ബുംറ വഴങ്ങിയത് 43 റണ്‍സ്. രണ്ടോവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് ട്രെന്‍ഡ് ബോള്‍ട്ടും നിരാശപ്പെടുത്തി. പവര്‍പ്ലേയില്‍  56 റണ്‍സ് നേടിയ മുംബൈയ്ക്ക് പിന്നീട് 99 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. ഡി കോക്ക് അര്‍ധസെഞ്ചുറിയും രോഹിത് 33 റണ്‍സുമെടുത്തു.അവസാന നാലോവറില്‍ അച്ചടക്കത്തോടെ പന്തെറിഞ്ഞ കെ കെ ആര്‍ ബോളര്‍മാര്‍ ഇഷാന്‍ കിഷനെയും പൊള്ളാര്‍ഡിനെയും ക്രുണാല്‍ പാണ്ഡ്യയും പുറത്താക്കിയത് മല്‍സരത്തിന്റെ ഗതി നിശ്ചയിച്ചു. ജയത്തോടെ കൊല്‍ക്കത്ത നാലാം സ്ഥാനത്തേയ്ക്കെത്തി .

MORE IN SPORTS
SHOW MORE
Loading...
Loading...