ഐപിഎൽ: ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്; സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചു

dc-win
SHARE

ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഡല്‍ഹി ക്യാപിറ്റല്‍സ്  എട്ടുവിക്കറ്റിന് തോല്‍പിച്ചു. 135 റണ്‍സ് വിജയലക്ഷ്യം  13 പന്ത് ബാക്കിനില്‍ക്കെ ഡല്‍ഹി മറികടന്നു. ഹൈദരാബാദിന്റെ  ഏഴാം തോല്‍വിയാണ്. ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 

രാജസ്ഥാന്‍ റോയല്‍സിനെപ്പോലെ ഒരു ട്വിസ്റ്റും പുറത്തെടുക്കാന്‍ ഹൈദരാബാദിനായില്ല. ഡല്‍ഹിയുടെ ഓള്‍റൗണ്ട് മികവിന് മുന്നില്‍ സമ്പൂര്‍ണതോല്‍വി ഏറ്റുവാങ്ങി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് അക്കൗണ്ട് തുറക്കും മുമ്പ് ഡേവിഡ് വാര്‍ണറെ നഷ്ടമായി.മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ സ്കോര്‍ മൂന്നക്കം കടത്തിയത് അബ്ദുല്‍ സമദ് – റാഷിദ് ഖാന്‍ ഏഴാം വിക്കറ്റ് കൂട്ടുകെട്ട്.

സമദ് 28 റണ്‍സും റാഷിദ് 22 റണ്‍സും നേടി. കഗിസൊ റബാഡ മൂന്നുവിക്കറ്റ് വീഴ്ത്തി. 42 റണ്‍സുമായി ശിഖര്‍ ധവാനും 47 റണ്‍സുമായി ശ്രേയസ് അയ്യരും ഡല്‍ഹിയുടെ വിജയം എളുപ്പമാക്കി.

MORE IN SPORTS
SHOW MORE
Loading...
Loading...