ഇന്ത്യന്‍ അണ്ടര്‍ 16 ടീം ക്യാംപ് കേരളത്തിലേക്ക്; വേദിമാറ്റം ഗോവയിൽനിന്ന്

footballfest
SHARE

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍–16 ടീമിന്റെ ക്യാംപ് ഗോവയില്‍ നിന്ന് കേരളത്തിലേക്ക്. ഏഷ്യാകപ്പിന് മുന്നോടിയായി ലോക വനിതാ ഫുട്‌ബോളിലെ നാല് പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന രാജ്യാന്തര ചാമ്പ്യന്‍ഷിപ്പ് ഡിസംബറില്‍ കൊച്ചിയില്‍ സംഘടിപ്പിക്കും.സന്തോഷ് ട്രോഫി മല്‍സരങ്ങള്‍ ജനുവരി മൂന്നാം വാരം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് യാദവ് പറഞ്ഞു.

സീനിയര്‍ , ജൂനിയര്‍ തലങ്ങളില്‍ അവസരങ്ങളുടെ വലിയവാതിലാണ് തുറക്കുന്നത് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന ഇന്ത്യന്‍ അണ്ടര്‍ –16 ടീമിന്റെ ക്യാപ് കോഴിക്കോട് തേഞ്ഞിപ്പലത്ത് സംഘടിപ്പിക്കും. ഗോവയില്‍ നിന്നാണ് വേദിമാറ്റം. ആഴ്ചയില്‍ ഒരു ദിവസം, പ്രാദേശിക ടീമുകള്‍ക്ക് ദേശീയ ടീമുമായി മത്സരിക്കാനും അവസരം നല്‍കും. ദേശീയ വനിതാ സീനിയര്‍ ടീം ക്യാംപു കേരളത്തിലേക്ക് മാറ്റും.ഏഷ്യാകപ്പിന് മുന്നോടിയായി  നാല് പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന രാജ്യാന്തര ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ഡിസംബറില്‍ കൊച്ചിയില്‍ നടത്തും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ ജൂനിയര്‍, സബ്ജൂനിയര്‍ ചാംപ്യന്‍ഷിപ്പുകള്‍ക്കും  കേരളം വേദിയാകും .75 - മത് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് ജനുവരിയിലാണ്. 

ഫൈനൽ ഉൾപ്പെടെ 23 മത്സരങ്ങൾ ഉണ്ടാവും. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍ . വിവിധ സംസ്ഥാനങ്ങള്‍ പങ്കെടുക്കുന്ന ദേശീയ സബ് ജൂനിയര്‍, ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ ഏകദേശം 40 മത്സരങ്ങള്‍ വീതം ഉണ്ടാകും.പ്രാദേശിക തലം മുതല്‍ സംസ്ഥാനതലം വരെ ബേബി ലീഗും ജൂനിയര്‍, സീനിയര്‍ ലീഗുകളും സംഘടിപ്പിക്കാന്‍ എ ഐ എഫ് എഫ് പിന്തുണ നല്‍കും. ബംഗാളില്‍ ഈ പദ്ധതി തുടങ്ങി.

MORE IN SPORTS
SHOW MORE
Loading...
Loading...