വീണ്ടും രാജ്യാന്തര ക്രിക്കറ്റിന് വേദിയാകാന്‍ കാര്യവട്ടം സ്റ്റേഡിയം; വെല്ലുവിളികൾ ഏറെ

stadium
SHARE

തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ് വീണ്ടും രാജ്യാന്തര ക്രിക്കറ്റിന് വേദിയാകുമ്പോള്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നേരിടേണ്ടത് ഏറെ വെല്ലുവിളികള്‍. കരസേന റാലി, പ്രധാമന്ത്രിയുടെ തിരഞ്ഞെടുപ്പ് യോഗം എന്നിവയിലൂടെ തകര്‍ന്ന മൈതാനം വീണ്ടെടുക്കാനുളള പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. കളിക്കാരുടെ വിശ്രമമുറികള്‍ അനുബന്ധ, സൗകര്യങ്ങള്‍ എന്നിവ പുനര്‍നിര്‍മിക്കുകയാണ് അടുത്ത ഘട്ടം. 

കളകള്‍ കൈകൊണ്ടു പറിച്ചുമാറ്റി മണല്‍ വിരിച്ച് നീക്കിയേടത്ത് ബര്‍മുഡാ ഗ്രാസ് തൈകള്‍ പാകുന്ന ജോലിയും അതിവേഗം പുരോഗമിക്കുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ക്യൂറേറ്റര്‍ എ.എം. ബിജുവിന്റെ മേല്‍നോട്ടത്തിലാണ് പ്രവൃത്തികള്‍ . ഡിസംബര്‍ എട്ടിന് വിജയ് ഹസാരെ ട്രോഫി മല്‍സരങ്ങള്‍ തുടങ്ങുമുമ്പ് സ്റ്റേഡിയം രാജ്യാന്തര നിലവാത്തലേക്ക് വീണ്ടുമെത്തുമെന്നാണ് പ്രതീക്ഷ. പിന്നാലെ രഞ്ജി ട്രോഫി മല്‍സരങ്ങള്‍ക്കും ഇവിടം വേദിയാകും. തുടര്‍ന്നാണ അടുത്തവര്‍ഷം ഫെബ്രുവരി 20 ഇന്ത്യ–വെസ്റ്റിന്‍ഡീസ് 20 ട്വന്റി മല്‍സരം. ഇതുപോലുള്ള കളിസ്ഥലങ്ങള്‍ മറ്റാവശ്യങ്ങള്‍ വിട്ടുകൊടുക്കുന്നത് തടയാനുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു

മൈതാനത്തിനൊപ്പം കളിക്കാരുടെ വിശ്രമസ്ഥലവും പവിലിയനും നവീകരിക്കുകയെന്നതാണ് അടുത്തവെല്ലുവിളി. കാര്യവട്ടം സ്പോര്‍ട്സ് ഹബിന്റെ ദുരവസ്ഥയെക്കുറിച്ച് ജൂലൈയിലാണ് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയത്.  മന്ത്രി അബ്ദുറഹിമാന്‍ നേരിട്ടെത്തി വിലയിരുത്തി. തുടര്‍ന്നാണ് കെ.സി.എ സ്റ്റേഡിയം വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചത്

MORE IN SPORTS
SHOW MORE
Loading...
Loading...