ഐപിഎല്ലില്‍ മുംബൈയെ വീഴ്ത്തി ചെന്നൈ; 20 റണ്‍സ് ജയം

ipl-csk-mi-2
SHARE

ഐപിഎല്ലില്‍ മുംൈബ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 20 റണ്‍സ് ജയം. 157 റണ്‍സ് പിന്തുടര്‍ന്ന മുംൈബ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സില്‍ ഒതുങ്ങി. ഡ്വെയ്ന്‍ ബ്രാവോ മൂന്നുവിക്കറ്റ് വീഴ്ത്തി. പുറത്താകാതെ നിന്ന ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദാണ് ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഏഴു റണ്‍സെടുക്കുന്നതിനിടെ ചെന്നൈയ്ക്ക് മൂന്നുവിക്കറ്റുകള്‍ നഷ്ടമായിരുന്നു. ഫാഫ് ഡുപ്ലിസിയും മോയിന്‍ അലിയും റണ്ണൊന്നുമെടുക്കാതെ പുറത്തായി.  മൂന്നു റണ്‍സ് മാത്രമെടുത്ത് എം.എസ്.ധോണിയും മടങ്ങി.

MORE IN SPORTS
SHOW MORE
Loading...
Loading...