സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെ ഐപിഎല്‍; കോളടിച്ചത് വിന്‍ഡീസ് താരങ്ങള്‍ക്ക്

ipl
SHARE

ജോണി ബെയര്‍സ്റ്റോയും ബെന്‍ സ്റ്റോക്സും, ജോഫ്ര ആര്‍ച്ചറും അടക്കം ട്വന്റി20യിലെ സൂപ്പര്‍ താരങ്ങള്‍ ഇല്ലാതെയാണ് ഐപിഎല്‍ എത്തുന്നത്. ഇംഗ്ലീഷ് താരങ്ങളുെട പിന്‍മാറ്റത്തില്‍ കോളടിച്ചത് വിന്‍ഡീസ് താരങ്ങള്‍ക്കാണ്. 

അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ച് ഇന്ത്യന്‍ ടീം  ഇംഗ്ലണ്ട് വിട്ടതിന് പിന്നാലെയാണ് ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോ ഐപിഎല്ലിനില്ലെന്ന് പ്രഖ്യാപിച്ചത്. ബെയര്‍സ്റ്റോയ്ക്ക് പകരക്കാരനായി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ചത് 23കാരന്‍ കരീബിയന്‍ താരം ഷെര്‍ഫെയ്്ന്‍ റൂഥര്‍ഫോഡിനെ. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലലര്‍ എന്നിവര്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനൊപ്പമില്ല. ആര്‍ച്ചര്‍ക്ക് പകരം കീവീസ് പേസര്‍ ഗ്ലെന്‍  ഫിലിപ്സും, സ്റ്റോക്സിന് പകരം വിന്‍ഡീസ് താരം ഒഷെയ്ന്‍ തോമസും ബട്ലര്‍ക്ക് പകരം എവിന്‍ ലെവിസും രാജസ്ഥാനിലെത്തി. ഓസീസ് താരങ്ങളായ ആഡം സാംബ, ഡാനിയല്‍ സാംസ്, കെയ്്ന്‍ റിച്ചാര്‍ഡ്സന്‍ എന്നിവര്‍ ബാംഗ്ലൂര്‍ വിട്ടു. ഇന്ത്യയ്ക്കെതിരെ തിളങ്ങിയ ലങ്കന്‍ താരം വനിന്‍ഡു ഹസരംഗയെയും ദുഷമാന്‍ന്ത ചമീരയും ആര്‍സിബിയിലെത്തും. ഒന്നാം നമ്പര്‍ ട്വന്റി 20 ബാറ്റ്സ്മാന്‍ ഡേവിഡ് മലാന് പകരം ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രമിനെയാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. 

MORE IN SPORTS
SHOW MORE
Loading...
Loading...