അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ.? കായികലോകത്ത് ആകാംക്ഷ

kumble-01
SHARE

അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായേക്കും. കുംബ്ലെയെ വീണ്ടും പരിശീലക സ്ഥാനത്ത് എത്തിക്കാന്‍ ബിസിസിഐ നീക്കം തുടങ്ങി.  വിവിഎസ് ലക്ഷ്മണനും ബി.സി.സി.ഐയുടെ പരിഗണനയിലുണ്ട്.  ട്വന്‍റി 20 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കാലാവധി കഴിയും.  

ട്വന്റി 20 ടീമിന് പുതിയ ക്യാപ്റ്റനെ കണ്ടെത്തുന്നതിനൊപ്പം ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ബിസിസിഐ. മുമ്പ് ഇന്ത്യയെ പരിശീലിപ്പിച്ച് പരിചയമുള്ള അനില്‍ കുംബ്ലയോടും ഐപിഎല്ലില്‍ സണ്‍റൈസേഴ്സിന്റെ മെന്ററായ വിവിഎസ് ലക്ഷ്മണിനോടും പരിശീലകസ്ഥാനത്തേക്ക് അപേക്ഷ നല്‍കണമെന്ന് ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഹെഡ്മാസ്റ്ററെപ്പോലെ ടീമിനെ അച്ചടക്കത്തോടെ മുന്നോട്ടുനയിച്ച  അനില്‍ കുംബ്ലെ വീണ്ടും എത്തുന്നതാണ് നല്ലതെന്നാണ് ബിസിസിഐയില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം. 

2016–17ലാണ് കുംബ്ലെ ടീമിന്റെ പരിശീലകനായത്. വിരാട് കോലി ക്യാപ്റ്റനായി തുടങ്ങയതും കുംബ്ലെ പരിശീലകനായിരുന്നപ്പോഴാണ്. എന്നാല്‍ പരിശീലനത്തിലും ശാരീരികക്ഷമതയിലും കളിക്കാര്‍ കണിശതയുള്ളവര്‍ ആയിരിക്കണമെന്ന കുംബ്ലെയുടെ നിലപാടില്‍ ടീമിലെ പലര്‍ക്കും എതിര്‍പ്പുണ്ടായി. പ്രത്യേകിച്ച് കോലിക്ക് കുംബ്ലയുടെ സമീപനരീതികളോട് വിയോജിപ്പുണ്ടായി, അനി‍ല്‍ കുംബ്ലെയുടെ രാജിക്കത്തില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.   തുടര്‍ന്ന് പുതിയ കോച്ചിനെ കണ്ടെത്താനാന്‍  സൗരവ് ഗംഗുലിയും ലക്ഷ്മണും സച്ചിനും ഉള്‍പ്പെടുന്ന സമിതി അനില്‍ കുംബ്ലെയെയും രവിശാസ്ത്രിയെയും പരിഗണിച്ചു. എന്നാല്‍ സച്ചിന്റെ നിര്‍ബന്ധത്തിന് വഴങ്ങി രവി ശാസ്ത്രിയിലേക്കെത്തുകയായിരുന്നു. ശാസ്ത്രി പടിയിറങ്ങുമ്പോള്‍ കുംബ്ലെ തന്നെയാണ് വരേണ്ടതെന്നാണ് സൗരവ് ഗംഗുലിയുടെ നിലപാട്. നിലവില്‍ പഞ്ചാബ് കിങ്സ് ഇലവന്റെ മുഖ്യപരിശീലകനാണ് കുംബ്ലെ. ഇക്കാര്യത്തില്‍ ലക്ഷ്മണോ കുംബ്ലെയോ ഇതുവരെ മനസ് തുറന്നിട്ടില്ല. രാഹുല്‍ ദ്രാവിഡിനെയും  മഹേല ജയവര്‍ധനയെയും പരിഗണിച്ചെങ്കിലും ഇരുവരും പിന്‍മാറുകയായിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...