ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി കീഴടങ്ങി; ആദ്യ ഗ്രൂപ്പ്പോരില്‍ തിളങ്ങി ലിവര്‍പൂളും റയല്‍ മഡ്രിഡും

champians-league
SHARE

ചാംപ്യന്‍സ് ലീഗില്‍  ലയണല്‍ മെസി തുടക്കം മുതല്‍ കളത്തിലിറങ്ങിയിട്ടും പിഎസ്ജിക്ക് ജയിക്കാനായില്ല. എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റി, അയാക്സ് ടീമുകളുടെ ഗോള്‍വര്‍ഷത്തില്‍ എതിരാളികള്‍ തകരുന്നതാണ് കണ്ടത്. ലിവര്‍പൂളും റയല്‍ മഡ്രിഡും ആദ്യ ഗ്രൂപ്പ്പോരില്‍ തിളങ്ങി.  

മെസി, നെയമര്‍, എംബാംബെ ത്രയം മുന്നേറ്റത്തില്‍ അണിനിരന്നിട്ടും പിഎസ്ജിക്ക് സമനിലക്കുരുക്ക് അഴിക്കാനായില്ല. ഹെരേരയിലൂടെ ലീഡെടുത്തു, എന്നാല്‍ വനാകനിലൂടെ ബെല്‍ജിയം ലീഗ് ചാംപ്യന്മാരായ ബ്രൂഗ് സമനിലപിടിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി-ലൈപ്സീഗ് മല്‍സരത്തിന്റെ 16ാംമിനിറ്റില്‍ തുടങ്ങി ഗോള്‍വര്‍ഷം. 

സിറ്റിക്കായി തുടക്കമിട്ടത് നേതന്‍ ആകെ. ക്രിസ്റ്റഫര്‍ എന്‍ങ്കുങ്കു ഹാട്രിക് അടിച്ചിട്ടും ലൈപ്സീഗിന് സിറ്റിയെ തളയ്ക്കാനായില്ല. സിറ്റിയുടെ ആറ് ഗോളില്‍ ജാക് ഗ്രീലിഷിന്റെ ഗോളാണ് ഏറ്റവും കയ്യടിനേടിയത്ആറുപേരാണ് സിറ്റിക്കായി സ്കോര്‍ ചെയ്തത്. ജീസസിനെ വിട്ട് മെസിയെ ടീമിലെത്തിക്കേണ്ടെന്ന കോച്ച് പെപ് ഗാര്‍ഡിയോളയുടെ തീരുമാനം ശരിവച്ച് 85ാം മിനിറ്റില്‍ ജീസസ് സിറ്റിയുടെ വേട്ട പൂര്‍ത്തിയാക്കി.

സാലയും ഹെന്‍ഡേഴ്സണുംടൊമോറിയും ലക്ഷ്യം കണ്ടപ്പോള്‍ ലിവര്‍പൂള്‍ 3–2ന് എ.സി. മിലാനെ മറികടന്നു. 89ാം മിനിറ്റില്‍ നേടിയ ഒറ്റഗോളിനാണ് ഇന്‍റര്‍ മിലാനെതിരെ റയല്‍ മഡ്രിഡ് ജയിച്ചുകയറിയത്. സ്പോര്‍‌ട്ടിങ്ങിനെ ഒരു ഗോളില്‍ തളച്ച് അയാക്സ് അഞ്ചുഗോള്‍ അടിച്ചിട്ടു. ഹാലറെന്റെ ഹാട്രിക് അയാക്സിന്റെ വിജയത്തിന് ആവേശം കൂട്ടി.

MORE IN SPORTS
SHOW MORE
Loading...
Loading...