കരിയറിലാദ്യമായി ബാര്‍സിലോന ജേഴ്സിയിലല്ലാതെ മെസി ചാംപ്യന്‍സ് ലീഗിൽ ഇറങ്ങുന്നു

messi
SHARE

 കരിയറിലാദ്യമായി ബാര്‍സിലോന ജേഴ്സിയിലല്ലാതെ ലയണല്‍ മെസി ചാംപ്യന്‍സ് ലീഗ് മല്‍സരത്തിന് ഇറങ്ങുന്നു. പിഎസിജി ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് ബെല്‍ജിയന്‍ ക്ലബ്, ക്ലബ് ബ്രൂഗിനെ നേരിടും. മെസി–നെയ്മര്‍–എംബാപ്പെ സഖ്യം കളത്തിലുണ്ടാകുമെന്ന സൂചന പരിശീലകന്‍ നല്‍കി കഴിഞ്ഞു. 2017ന് ശേഷം നെയ്മറും മെസിയും മുന്നേറ്റനിരയില്‍ ഒന്നിച്ചറിങ്ങുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. മറ്റു മല്‍സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി, ആര്‍.ബി.ൈലപ്സിഗിനേയും ലിവര്‍പൂള്‍ മിലാനേയും നേരിടും. റയല്‍ മഡ്രിഡിന് ഇന്റര്‍ മിലാനാണ് എതിരാളികള്‍. രാത്രി പന്ത്രണ്ടരയ്ക്കാണ് മല്‍സരം

MORE IN SPORTS
SHOW MORE
Loading...
Loading...