ഐ ലീഗ് ഫുട്ബോളില്‍ മറ്റൊരു കേരള ടീം കൂടി; പരിശീലനം പൂര്‍ത്തിയാക്കി

keralafootball
SHARE

ഐ ലീഗ് ഫുട്ബോളില്‍  സാന്നിധ്യമറിക്കാന്‍ ഗോകുലം കേരളയ്ക്ക് പിന്നാലെ മറ്റൊരു കേരള ടീം കൂടി സജ്ജമാകുന്നു. ഹോം ഗ്രൗണ്ടായ  മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി ബെംഗളുരുവില്‍ ആരംഭിക്കുന്ന ഐലീഗ് സെക്കന്‍ഡ് ഡിവിഷന്‍ ചാപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് മലപ്പുറത്തു നിന്നുളള കേരള യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്. കാല്‍പന്തിനെ ജീവനായി സ്നേഹിക്കുന്ന മലപ്പുറത്തുകാരുടെ ക്ലബാണ് കേരള യുണൈറ്റഡ്. 

ഐലീഗ് സെക്കന്‍ഡ് ഡിവിഷന്‍ ചാപ്യന്‍ഷിപ്പില്‍ തിളക്കമാര്‍ന്ന മുന്നേറ്റം നടത്താമെന്ന ശുഭപ്രതീക്ഷയിലാണ് പരീശീലനം.ഈ സീസണില്‍ ഐലീഗ് സെക്കന്‍ഡ് ഡിവിഷണിലേക്ക് യോഗ്യത നേടിയ സംസ്ഥാനത്തു നിന്നുളള ഏക ടീമാണ് കേരള യുണൈറ്റഡ‍്. പ്രതിരോധ നിരയിലെ കരുത്തനായ ബ്രസീല്‍ താരം ഗാബ്രിയേല്‍ ലീമയാണ് ടീമിലെ പ്രമുഖ വിദേശ കളിക്കാരന്‍. പത്തു ടീമുകള്‍ മാറ്റുരക്കുന്ന സെക്കന്‍ഡ് ഡിവിഷന്‍ ലീഗില്‍ കപ്പുയര്‍ത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം. സ്വിറ്റ്സര്‍ലണ്ട് ആസ്ഥാനമായ യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പാണ് ടീം ഉടമകള്‍.

കേരള യുണൈറ്റഡ് ഈയിടെ കളിച്ച സൗഹൃദ മല്‍സരങ്ങളിലെല്ലാം മികച്ച പ്രകടനമായിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...