ഇത് മധുര പ്രതികാരം; കംപ്ലീറ്റ് പ്ലെയറായി മെദ്​വദേവ്; മിന്നും നേട്ടം

medvdevrocks-13
SHARE

ചരിത്രത്തില്‍ രേഖപ്പെടുത്തും ഡാനില്‍ മെദ്‌വദേവിന്റെ കിരീടനേട്ടം. ലോകം കണ്ട ഏറ്റവും ക്ലാസ് പ്രതികാരങ്ങളിലൊന്നാണ് ഇത്. മെദ്‌വദേവിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിങ് പോയിന്റാണ് ഈ ജയം. 

ആദ്യഗ്രാന്‍സ്‌ലാം  കിരീടം  2008 ല്‍ ജോക്കോ  നേടുമ്പോള്‍ മെദ്‌വദേവ് എട്ടാംക്ലാസിലായിരിക്കണം. അതേ ജോക്കോവിച്ചിനെ അട്ടിറിച്ചൊരുകിരീടം. അതും ഒരു മധുരപ്രതികാരം. ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞ കരിയറാണ് മെദ്‌വദേവിന്റെ. അച്ചടക്കമില്ലാത്ത പയ്യന്‍. അംപയറോട് കലഹിക്കുന്ന, ശിക്ഷകള്‍ഏറ്റുവാങ്ങിയ താരം. അങ്ങനെ ചീത്തപ്പേരുകള്‍ ഏറെ ഉണ്ടായിരുന്നു മെദ്‌വേദിന്. പക്ഷേ വിമര്‍ശനങ്ങളെ അതിന്റെ വഴിക്ക് വിട്ട് തന്റെ ആവനാഴിയിലെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയായിരുന്നു റഷ്യന്‍താരം. പരിശീലന രീതിമാറ്റി. കളിക്കുന്ന ശൈലിയില്‍ മാറ്റം വരുത്തി. 

കരിയറില്‍ ഇതുവരെ 12 എടിപി ടൂര്‍ സിംഗിള്‍സ് കിരീടങ്ങള്‍. 2020–ലെ എടിപി ടൂര്‍ നേട്ടത്തോടെ ആദ്യമൂന്ന് റാങ്കിലുള്ള താരങ്ങളെ തോല്‍പിച്ച് കിരീടം നേടുന്ന ഏകതാരമായി. ജോക്കോവിച്ച്, റാഫേല്‍ നദാല്‍, ഡൊമിനിക് തീം എന്നിവരെ തോല്‍പിച്ചു. 2019–ല്‍ യുഎസ് ഓപ്പണ്‍ ഫൈനലിലും ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും കളിച്ചു.പക്ഷേ അന്നെല്ലാം കിരീടം അകന്ന് പോയി.  ഓസ്ട്രേലിയന്‍ ഓപ്പണില്‍ അന്ന് വീണത് ഇതേ ജോക്കോവിച്ചിന് മുന്നില്‍. കരിയറിലാകെ 205 ജയം. 96 തോല്‍വി. 

ഒന്‍പതാം വയസില്‍ മെദ്‌വദേവിന്റെ നീന്തല്‍ സ്കൂളില്‍ ടെന്നിസും പഠിപ്പിക്കുന്നുണ്ടെന്ന് അറിഞ്ഞ അമ്മയാണ് മകനെ അതിലേക്ക് വഴി തിരിച്ചുവിട്ടത്. 2017–ല്‍ വിംബിള്‍ഡനിലാണ് ആദ്യഗ്രാന്‍സ്‌ലാം  മല്‍സരം ജയിച്ചത്. അന്ന് ലോക മൂന്നാംനമ്പറായിരുന്ന സ്റ്റാന്‍ വാവ്‌റിങ്കയെ അട്ടിമറിച്ച് കൊണ്ട് വരവ്. വേഗതയാണ് മെദ്‌വദേവിന്റെ കരുത്ത്. പ്രതിരോധത്തിലും കേമന്‍. എതിരാളിയുടെ അഗ്രസീവും കരുത്തുറ്റതുമായ ഷോട്ടുകളെ അനായാസം പ്രതിരോധിക്കും. സ്ട്രോണ്‍ റിട്ടേണുകളും മെദ്‌വദേവിനെ അപകടകാരിയാക്കുന്നു. കംപ്ലീറ്റ് പ്ലെയര്‍ എന്നാണ് സാക്ഷാല്‍ നൊവാക്  ജോക്കോവിച്ച് ഒരിക്കല്‍ വിശേഷിപ്പിച്ചത്. ജോക്കോ ആരാധകരോട് ഒരു വാക്ക്. പ്ലീസ് വില്ലന്‍ റോളില്‍ ഇയാളെ കാണരുത്.

MORE IN SPORTS
SHOW MORE
Loading...
Loading...