സമ്മർദത്തിന് മുന്നിൽ അടിപതറി; തൊട്ടതെല്ലാം പിഴച്ചു; പൊട്ടിക്കരഞ്ഞ് ജോക്കോ

djokovic-13
SHARE

അവിശ്വസനീയതയോടെയാണ് ജോക്കോവിച്ചിന്റെ മല്‍സരം ലോകംകണ്ടത്. ചരിത്രനേട്ടം സ്വന്തമാക്കാന്‍ എത്തിയ താരത്തിന്റെ മട്ടും ഭാവവുമായിരുന്നില്ല ജോക്കോയ്ക്ക്. മെദ്‌വദേവിനോടല്ല, സമ്മര്‍ദത്തോടാണ് ജോക്കോവിച്ച് തോറ്റത്.

സെര്‍വില്‍ ഇത്രമേല്‍ പിഴച്ച മറ്റൊരു മല്‍സരം ജോക്കോവിച്ചിന്റെ കരിയറില്‍ ഉണ്ടായിരിക്കുമോ.. തൊട്ടതെല്ലാം പിഴച്ചൊരു ദിവസം. യുഎസ് ഓപ്പണ്‍ ജയത്തിനായി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് പറഞ്ഞ ജോക്കോയുടെ കഴിവിന്റെ പത്തിലൊന്നുപോലും കോര്‍ട്ടില്‍ കണ്ടില്ല. ചില മിന്നലുകള്‍ ഒഴികെ. റിട്ടേണുകളില്‍ പലതും നെട്ടില്‍ തട്ടി വീണു. എതിരാളിയുടെ ഫോര്‍ഹാന്‍ഡ് റിട്ടേണുകള്‍ക്ക് മുന്‍പില്‍ അമ്പരന്ന് നിന്നു.

രണ്ടാം സെറ്റുമുതല്‍ തന്റെ എല്ലാ നിരാശയും അയാള്‍ പ്രകടിപ്പിച്ചു തുടങ്ങി. തുടയില്‍ റാക്കറ്റ് കൊണ്ടി തല്ലി. കോര്‍ട്ടിലടിച്ച് റാക്കറ്റ് തല്ലി പൊളിച്ചു. കോഡ് വയലേഷനും ലഭിച്ചു. ദിശകള്‍ മാറ്റി റഷ്യന്‍ താരത്തിന്റെ പ്രതിരോധം ഭേദിക്കാന്‍ ജോക്കോവിച്ചിന് സാധിച്ചില്ല. അതിനുള്ള ശ്രമമെല്ലാം നെറ്റില്‍ തട്ടി. എല്ലാ റാലിയിലും ഒരു ഷോട്ട് കൂടുതല്‍ കളിപ്പിച്ചു മെദ്‌വദേവ്. അതിലൂടെ ജോക്കോയുടെ ഊര്‍ജം നഷടപ്പെട്ടു. 38 അണ്‍ഫോഴ്സ്‍ഡ് എററുകളാണ് മെദ്‌വദേവ് വരുത്തിയത്. മെദ്‌വദേവിനേക്കാള്‍ 11 വിന്നറുകള്‍ കുറവ്. മൂന്നാംസെറ്റിനിടെ പൊട്ടിക്കരയുന്ന ജോക്കോയേയും ആര്‍ഷര്‍ആഷെ സ്റ്റേഡിയംകണ്ടു. 

മല്‍സരശേഷവും യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാനാകാതെ അയാള്‍ ഇരുന്നു. സമ്മാനദാനച്ചടങ്ങളില്‍ വിതുമ്പലടക്കിയാണ് ഓരോ വാക്കുകളും ജോക്കോ പറഞ്ഞ് തീര്‍ത്തത്.

MORE IN SPORTS
SHOW MORE
Loading...
Loading...