ചരിത്രജയം ലക്ഷ്യമിട്ട് ജോക്കോവിച്ച്; കലണ്ടര്‍ സ്‍ലാം നേടുമോ?; ആകാംക്ഷ

TENNIS-WIMBLEDON/
SHARE

ചരിത്രജയം ലക്ഷ്യമിട്ട് നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ ഫൈനലില്‍  ഇന്നിറങ്ങും. ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവാണ് എതിരാളി. പുലര്‍ച്ചെ ഒന്നരയ്ക്കാണ് മല്‍സരം.

ഒരേ ഒരു ജയം.. അത് ജോക്കോയ്ക്ക് നല്‍കു ബിഗസ്റ്റ് ഓഫ് ബിഗ് ത്രീ എന്ന പദവി. അഥവാ റാഫല്‍ നദാലിനും റോജര്‍ ഫെഡറര്‍ക്കും ഒരു പടി മുകളിലാകും പിന്നെ നൊവാക് ജോക്കോവിച്ചിന്റെ സ്ഥാനം. 

ഡാനില്‍ മെദ്‌വദേവിനെ പരാജയപ്പെടുത്തിയാല്‍ ജോക്കോയ്ക്ക്,  റാഫേല്‍ നദാലിനും റോജര്‍ ഫെഡറര്‍ക്കും ഇതുവരെ നേടാന്‍ കഴിയാത്ത കലണ്ടര്‍ സ്‍ലാം എന്ന േനട്ടത്തിലെത്താം. 52 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ്‌ലേവറാണ് പുരുഷസിംഗിള്‍സില്‍ അവസാനമായി ഈ നേട്ടത്തിലെത്തിയത്. ഒപ്പം റാഫയേയും റോജറിനേയും മറികടന്ന് ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാമുകള്‍ നേടുന്ന പുരുഷതാരവുമാകാം. ജോക്കോയുടെ ഒന്‍പതാം യുഎസ് ഓപ്പണ്‍ ഫൈനലാണിത്. കരിയറിലെ 31–ാംഗ്രാന്‍സ്‌ലാം ഫൈനലും. 

ഓപ്പണ്‍ എറയിലെ ഏറ്റവു പ്രായംകൂടിയ രണ്ടാമത്തെ യുഎസ് ഓപ്പണ്‍ ചാംപ്യന്‍ എന്ന റെക്കോര്‍ഡും ജോക്കോയെ  കാത്തിരിക്കുന്നുണ്ട്. ആദ്യരണ്ട് റാങ്കുകാരുടെ പോരാട്ടത്തിന് കൂടിയാണ് ഫ്ലഷിങ് മെഡോസ് വേദിയാകുന്നത്. യുഎസ് ഓപ്പണില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ടോപ് സീഡ്സ് തമ്മിലുളള നാലമത്തെ മാത്രം കലാശപ്പോരാട്ടത്തമാണിത്. ജര്‍മന്‍ യുവതാരം അലക്സാണ്ടര്‍ സ്വരേവിനെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ജോക്കോ കലാശപ്പോരാട്ടത്തിനെത്തുന്നത്. ആദ്യസെറ്റ് കൈവിട്ട ശേഷം ജോക്കോ ജയിക്കുന്നത് ഇത് പത്താംതവണയാണ്. മറ്റൊരു താരത്തിനും ഇതിന് സാധിച്ചിട്ടില്ല. മെദ്‌വദേവിനെ നേരിടുമ്പോള്‍ ഇതും ജോക്കോയ്ക്ക് മാനസിക ആധിപത്യം നല്‍കും. ഈ കലാശപ്പോരാട്ടത്തില്‍ ഞാന്‍ എന്റെ പരമാവധികഴിവും പുറത്തെടുക്കും. എന്റെ അവസാന മല്‍സരത്തിലേതെന്ന പോലെ ഞാന്‍ മല്‍സരിക്കുമെന്നാണ് ജോക്കോവിച്ച് പറഞ്ഞത്. കാനഡയുടെ ഫെലിക്സ് ഉജര്‍ അലിയസീമിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഡാനില്‍ മെദ്‌വദേവ് ഫൈനലിലെത്തുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെ തോല്‍വിക്ക് പകരം വീട്ടുക കൂടിയാണ് റഷ്യന്‍ താരത്തിന്റെ ലക്ഷ്യം. 

MORE IN SPORTS
SHOW MORE
Loading...
Loading...