ലോകകപ്പ് ടീമിന്റെ ഉപദേഷ്ടാവായി നിയമനം; ധോണിക്കെതി‌‌രെ ഭിന്ന താല്‍പര്യ പരാതി

dhoni
SHARE

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിക്കെതിെര ഭിന്ന താല്‍പര്യ പരാതി. ധോണിയെ ട്വന്റി–20 ലോകകപ്പ് ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചത് ബിസിസിഐയുടെ കോണ്‍ഫ്ലിക്ട് ഓഫ് ഇന്ററസ്റ്റ് ചട്ടത്തിന് എതിരാണെന്നാണ് ആരോപണം. എന്നാല്‍ ധോണിയുടെ വരവ് ഇന്ത്യന്‍ ടീമിന് കരുത്താകുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍.

മധ്യപ്രദേശ് ക്രിക്കറ്റ് കൗണ്‍സില്‍ ആജീവനാന്ത അംഗം സഞ്ജീവ് ഗുപ്തയാണ് ബിസിസിഐ അപെക്സ് കൗണ്‍സിലിന് പരാതി നല്‍കിയത്.  ഐപിഎല്‍ ഫ്രാഞ്ചെസി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റനായ ധോണിയെ ട്വന്റി20 ലോകകപ്പ് ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചത് ഭിന്നതാല്‍പര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. എന്നാല്‍ മെന്‍ ഇന്‍ ബ്ലൂസിനൊപ്പം എം.എസ്.ധോണി തിരിച്ചെത്തുന്നത് കരുത്താകുമെന്നാണ് വിലയിരുത്തല്‍. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ധോണിയെന്ന നായകന്റെ നേട്ടങ്ങളെ വെല്ലാന്‍ നിലവില്‍ ആരുമില്ല. മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിയ ഏക നായകനാണ് ധോണി. ആറ് ട്വന്റി–20 ലോകകപ്പുകളില്‍ ഇന്ത്യയെ നയിച്ച പരിചയം ധോണിയിലൂടെ ഇന്ത്യയ്ക്ക് മുതല്‍ കൂട്ടാകും. ഇന്ത്യന്‍ താരങ്ങളെല്ലാം ഐപിഎല്ലിന് എത്തുമെന്നതിനാല്‍ ഓരോ താരത്തിന്റേയും പ്രകടനം വിലയിരുത്തി അവരെ ലോകകപ്പിന് ഒരുക്കയാകും ധോണിക്ക് മുന്നിലുള്ള ലക്ഷ്യം. രവി ശാസ്ത്രിയുടെ അവസാന ടൂര്‍ണമെന്റാകും ടി–20 ലോകകപ്പ്. സീനിയര്‍ ടീമിന്റെ പരിശീലകനാകാന്‍ ഇല്ലെന്ന് രാഹുല്‍ ദ്രാവിഡും അറിയിച്ചിരിക്കെ പരിശീകകപ്പുയത്തില്‍ ധോണിയെ എത്തിക്കുന്നതിന്റെ തുടക്കമാണിതെന്ന അഭ്യൂഹം സജീവമാണ്. എതിരാളിയുടെ നീക്കങ്ങള്‍ മുന്‍ കൂട്ടി കണ്ട് ഒരു മുഴം മുന്‍പേ എറിയുന്ന ധോണിയുടെ സാന്നിധ്യം വീണ്ടുമൊരു ട്വന്റി–20 കീരടമെന്ന ഇന്ത്യക്കാരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നുണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...