ഓവലിൽ അശ്വിനെ പുറത്തിരുത്തി കോലി; ഞെട്ടിത്തരിച്ച് ആരാധകർ

kohli-04
SHARE

ക്യാപ്റ്റന്‍ കോലിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് അശ്വിന് ഓവല്‍  ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതിന് കാരണമെന്ന് അഭ്യൂഹം. കൗണ്ടി  മല്‍സരത്തില്‍ സറെ ടീമിനായി  ഓവലില്‍ തിളങ്ങിയിട്ടും അശ്വിനെ നാലാം ടെസ്റ്റിനുള്ള ടീമിലേയ്ക്ക് പരിഗണിച്ചിരുന്നില്ല. 

ഒലി പോപ്പിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളെല്ലാം കണ്ടത് ഹോം ഗ്രൗണ്ടായ ഓവല്‍ സ്റ്റേഡിയത്തില്‍. പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച പോപ്പ് ഓവലിലെ  ഒന്നാം ഇന്നിങ്സില്‍  ഇംഗ്ലണ്ടിന്റെ രക്ഷനായപ്പോള്‍  കൗണ്ടി ക്രിക്കറ്റില്‍ ഇതേ സ്റ്റേഡിയത്തില്‍ ഏഴുവിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ ആര്‍.അശ്വിന് പവലിയനിലിരുന്ന് മല്‍സരം കാണേണ്ടിവന്നു. ജൂലൈയില്‍ സോമര്‍സെറ്റിനെതിരായ മല്‍സരത്തിലാണ് ഓവല്‍ സ്റ്റേഡിയത്തില്‍  അശ്വിന്‍ ഏഴുവിക്കറ്റ് നേടിയത്. 

ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണെങ്കിലും ലീഡ്സും ലോര്‍ഡസും കടന്ന് ഓവലിലെത്തിയിട്ടും  അശ്വിനെ പരിഗണിച്ചതേ ഇല്ല. ഓവലില്‍ അശ്വിനുണ്ടാകുമെന്ന ഉറപ്പിലായിരുന്നു ഇംഗ്ലണ്ട് പോലും എന്ന് മല്‍സരത്തിന് മുമ്പുള്ള റൂട്ടിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് വ്യക്തമായിരുന്നു.  ക്രിക്കറ്റ് ചരിത്രത്തിലെ ഏക്കാലത്തെയും വലിയ പുറത്തിരുത്തല്‍ എന്നാണ് അശ്വിന്‍ ഇല്ലാതെ പ്രഖ്യാപിച്ച ഇന്ത്യന്‍ ടീമിനെ മൈക്കിള്‍ വോണ്‍ വിശേഷിപ്പിച്ചത്.  ഇതിനിടെയാണ് കോലിയും അശ്വിനുമായി പ്രശ്നങ്ങളുണ്ടെന്ന് അഭ്യൂഹങ്ങളെത്തുന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...