റൊണാള്‍ഡോയ്ക്ക് പകരം വയ്ക്കാനാര്?

-Ronaldo-Record
SHARE

റൊണാള്‍ഡോയ്ക്ക് പകരം വയ്ക്കാന്‍ റൊണാള്‍ഡ‍ോ അല്ലാതെ മറ്റാരുമില്ല. രാജ്യാന്തര ഫുട്ബോളിലെ റെക്കോര്‍ഡ് ഗോള്‍ നേട്ടം അത് വ്യക്തമാക്കുന്നു. എന്തായാലും ഫുട്ബോള്‍ ആരാധകര്‍  റൊണാള്‍ഡോ ആണോ മെസിയാണോ കേമന്‍ വീണ്ടും ചര്‍ച്ച സജീവമായി. ഇക്കുറി റൊണാള്‍ഡോയുടെ ലോകറെക്കോര്‍‍ഡാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. 

ഈ നേട്ടത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല, വളരെ ആവേശംതോന്നുന്നു,ഒരുപാട് റെക്കോര്‍ഡുകള്‍ തകര്‍ത്തിട്ടുണ്ട്. എന്നാലിത് വളരെ പ്രിയപ്പെട്ടതാണ്, ഇത് എനിക്ക് കൂടുതല്‍ അഭിമാനം നല്‍കുന്നു. ഒപ്പം പോര്‍ച്ചുഗലിനും പോര്‍ച്ചുഗല്‍ ടീമിലെ താരങ്ങള്‍ക്കും, എതിരാളികളായി എത്തിയ ടീമിലെ താരങ്ങള്‍ക്കും നന്ദി പറയുന്നു. കാരണം അവരെല്ലാം തന്ന പോരാട്ടമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റൊണാള്‍ഡോ പറയുന്നു.അയര്‍ലന്‍ഡിനെതിരായ ലോകകപ്പ് ഫുട്ബോള്‍ യോഗ്യതമല്‍സരത്തില്‍ പിന്നില്‍ നിന്ന ശേഷമാണ് പോര്‍ച്ചുഗല്‍ ജയിച്ചത്. അതും റൊണാള്‍ഡോയുടെ ഇരട്ടഗോളില്‍.

പിന്നില്‍ നില്‍ക്കുന്ന ടീമിനെ സൂപ്പര്‍ മികവോടെ വിജയത്തിലേക്ക് നയിക്കാന്‍ റൊണാള്‍ഡോയ്ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല, പരാജയമുഖത്ത് നിന്ന് വിജയം വെട്ടിപ്പിടിക്കുന്ന അയാളുടെ  പോരാട്ടവീര്യം, അതിനും പകരംവയ്ക്കാന്‍ ആരുമില്ല.  പെനല്‍റ്റി നഷ്ടപ്പെടുത്തിയ റൊണാള്‍ഡോയെ വിമര്‍ശിക്കാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ നല്‍കുന്നതായിരുന്നു അയര്‍ലന്ഡിനെതിരായ മല്ഡ‍സരഫലം. അവസാന മിനിറ്റുകളില്‍ രണ്ട് ഗോളുകള്‍ നേടി ഗോള്‍ നേട്ടത്തില്‍ ലോകറെക്കോര്‍ഡിട്ടു. അത് രണ്ടും ഹെഡര്‍ ഗോളുകളായിരുന്നു.  ഹെഡര്‍ ഗോളുകളാണ് റൊണാള്‍ഡോയുടെ പ്രത്യേക. രണ്ടുമീറ്റര്‍വരെ വായുവില്‍ ഉയര്‍ന്നുചാടി ഗോളടിക്കുന്ന റൊണാള്ഡോ എന്നും ഗോള്‍കീപ്പര്‍മാരുടെ പേടിസ്വപ്നമാണ്. 180 മല്‍സരത്തില്‍ നിന്നാണ് 111 ഗോളുകള്‍ നേടി.

ഇറാന്റെ അലി ദേയി 109ഗോളുകാണ് നേടിയിരുന്നത്.  പോര്‍ച്ചുഗലിനായി കഴിഞ്ഞ 47 മല്‍സരങ്ങളില്‍ നിന്ന് 49ഗോള്‍ നേടി.  പോര്‍ച്ചുഗലിനായി 21 പെനല്‍റ്റി അവസരങ്ങള്‍ ലഭിച്ചതില്‍ ഏഴെണ്ണം മാത്രമാണ് റൊണാള്‍ഡോ നഷ്ടമാക്കിയിട്ടുള്ളത് എന്ന് ഓര്‍ക്കുക., 

റൊണാള്‍ഡോയുടെ ഗോളുകള്‍ ആര് തകര്‍ക്കും ആരെന്ന് ചോദിച്ചാല്‍  മെസി 76ഗോളുകള്‍ നേടി നില്‍ക്കുന്നു. സുനില്‍ ഛേത്രി 74 ഗോളുകള്‍ നേടി നില്‍ക്കുന്നു. ഇവരാണ് പ്രധാനമായും റൊണാള്‍ഡോയ്ക്ക് തൊട്ടുപിന്നിലുള്ളത്. എന്നാല്‍ അടുത്തകാലത്തൊന്നും ഈ റെക്കോര്ഡ് തകര്‍ക്കപ്പെടാനുള്ള സാധ്യത കാണുന്നില്ല. ഇനി ആരാണ് കേമന്‍ എന്ന് ചോദിച്ചാല്‍. ചില കണക്കുകള്‍ ഇതാകൂടുതല്‍ ഗോള്‍ റൊണാള്ഡ‍ോയ്ക്ക്  കൂടുതല്‍ രാജ്യാന്തര ഗോള്‍ റൊണാള്ഡോയ്ക്ക്.

ഇങ്ങനെ പോകുന്ന ആ കണക്കുകള്‍, എന്നാല്‍ രണ്ടുപേരും ഫുട്ബോളിന് സമ്മാനിച്ച അനര്‍ഘനിമിഷങ്ങള്‍ കണ്ട് ആനന്ദിച്ച ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇനിയും ആനന്ദിക്കാനുള്ള വക മെസിയും റൊണാള്‍ഡോയും നല്‍കും. രണ്ടുപേരും ഈ കാലഘട്ടത്തിന്റെ ഇതിഹാസങ്ങള്‍, 

MORE IN SPORTS
SHOW MORE
Loading...
Loading...