ഇന്ത്യൻ ജഴ്സിയണിയാൻ മലപ്പുറത്തുകാരൻ കരീം; അതിജീവനം: അഭിമാനം

kareem
SHARE

ശാരീരിക പരിമിതികളെ മറികടന്ന് ഇന്ത്യന്‍ ഡിസബിള്‍ഡ് ക്രിക്കറ്റ് ടീമിന്‍റെ ഭാഗമായ മലപ്പുറം ചങ്ങരംകുളം സ്വദേശി കരീം നാട്ടിലെ താരമാണിപ്പോള്‍. നിലവില്‍ കേരള ഡിസബിള്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ് കരീം. എന്നും വെല്ലുവിളികളെ ശുഭാഭ്തി വിശ്വാസത്തോടെ അഭിമുഖീകരിക്കുന്ന കരീമിന് സ്വപ്ന സാക്ഷാത്കാരമാണിത്. പാവിട്ടപ്പുറത്തെ മൈതാനത്ത് കളിച്ചു വളര്‍ന്ന കരീം ഇന്ത്യന്‍ കുപ്പായമണിയുന്നത് കുടുംബത്തിനും കൂട്ടുകാര്‍ക്കും അഭിമാനനിമിഷം. 

ഹൈദരാബാദിൽ നടന്ന പരിശീലന ക്യാമ്പിൽ നിന്നാണ് ഇന്ത്യൻ ടീമിലേക്ക് എത്തുന്നത്. ദേശീയ ടൂർണമെന്റിലെ മികച്ച പ്രകടനമാണ്  ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്. സെപ്റ്റംപര്‍ 14 മുതല്‍ ആരംഭിക്കുന്ന ഇന്ത്യ- ബംഗ്ലാദേശ് ഭിന്നശേഷി ക്രിക്കറ്റ് ട്വന്റി20 മത്സരത്തിൽ ഇൻഡ്യൻ ജേഴ്‌സി അണിഞ്ഞ് ഈ മലപ്പുറത്തുകാരന്‍ കരീമുമുണ്ടാകും.

MORE IN SPORTS
SHOW MORE
Loading...
Loading...