വോളിയിൽ അദ്ഭുതം തീർത്ത നാമക്കുഴിയും പെണ്ണുങ്ങളും; വീണ്ടെടുക്കണം പ്രതാപം

HD_Namakuzhi
SHARE

വനിതാവോളിയില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത ഗ്രാമം. സംസ്ഥാനത്തെ ആദ്യ വനിതാ അര്‍ജുന പുരസ്കാരജേതാവ് ഉയിര്‍കൊണ്ട ഗ്രാമം.  കായിവേദിയിലെ പ്രതിഭാസമാണ് പിറവിത്തിനടുത്തുള്ള നാമക്കുഴി. കായികദിനത്തിലെങ്കിലും ഓര്‍ക്കണ‌ം നാമക്കുഴി സിസ്റ്റേഴ്സിനെയും ഇന്ത്യന്‍വോളിയില്‍ വസന്തത്തിന്റെ ഇടിമുഴക്കം തീര്‍ത്ത ആ ചെറുദേശത്തെയും.

നാമക്കുഴി. വനിതാവോളിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ മനസിലാദ്യമെത്തുന്ന ദേശത്തിന്റെ പേരാണത്. ബോള്‍ ഗേളില്‍ തുടങ്ങി ഇന്ത്യന്‍ വോളിയില്‍ ഇടിമുഴക്കം സൃഷ്ടിച്ച കെ.സി. ഏലമ്മയുടെ നാട്. നാമക്കുഴി സിസ്റ്റേഴ്സിന്റെയും നാട്. പാലായില്‍ നിന്ന് വോളിബോള്‍പ്രേമവുമായി നാമക്കുഴി സര്‍ക്കാര്‍ സ്കൂളിലെത്തിയ ക്രാഫ്റ്റ് അധ്യാപകന്‍ ജോര്‍ജ് വര്‍ഗീസാണ് അവിടെ വനിതാവോളിബോളിന് തുടക്കമിട്ടത്. 

നാമക്കുഴി സഹോദരിമാര്‍ക്കു മുന്‍പേ വനിതാവോളിയെ ആ ചെറുഗ്രാമം കീഴടക്കിയിരുന്നു. 65ല്‍ ദേശീയ സ്കൂള്‍ ഗെയിംസില്‍ കേരളം ആദ്യമായി വനിതാ വോളിയില്‍ ജേതാക്കളാകുമ്പോള്‍ റോസ്ലിന്‍ ജോസഫ് നയിച്ച ഒന്‍പതംഗ ടീമിലെ എട്ടുപേരും നാമക്കുഴിയിലെ പെണ്ണുങ്ങളായിരുന്നു. കേരളവോളി വിപ്ലവം തീര്‍ത്തത് നാമക്കുഴി സിസ്റ്റേഴ്സിലുടെയാണ്. ആദ്യമായി  വനിതാ വോളിയില്‍ കേരളം ദേശീയചാംപ്യന്‍മാരാകുമ്പോള്‍ ടീമിലെ അഞ്ചുപേര്‍ ജോര്‍ജ് മാഷിന്റെ ശിക്ഷ്യരായിരുന്നു. എന്നിട്ടും ജോര്‍ജ് വര്‍ഗീസിനുണ്ടായത് അവഗണനയെന്ന് ഭാര്യ. വോളിയില്‍ വീണ്ടുമൊരു നല്ലകാലം പ്രതീക്ഷിക്കുകയാണ് നാമക്കുഴിക്കാര്‍.

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...