യുണൈറ്റഡില്‍ റോണോയ്ക്ക് 7-ാം നമ്പര്‍ കിട്ടുമോ? അതോ മെസിയെപ്പോലെ 30–ാം നമ്പറോ?

rono-28
SHARE

റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി കരാര്‍ ഒപ്പുവയ്ക്കുന്നതും വീട്ടിലേക്ക് സ്വാഗതം എന്ന് ട്വീറ്റ് ചെയ്തതും ഫുട്ബോള്‍ ലോകം ആവേശത്തോടെയാണ് കാണുന്നത്. റൊണാള്‍ഡോയ്ക്ക് ഏഴാം നമ്പര്‍ ജേഴ്സി കിട്ടുമോയെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കിരീട വഴിയില്‍ തിരിച്ചെത്തുമോ എന്നതും റൊണാള്‍ഡ‍ോയുടെ വരവിലൂടെ  ഫുട്ബോള്‍ ലോകത്ത് എന്തൊക്കെ സംഭവിക്കും എന്നതാണ് ഇപ്പോഴത്തെ സംസാരം.വിഡിയോ കാണാം 

പതിനെട്ടാം വയസില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ റൊണാള്‍ഡോ ഇവിടെ നിന്നാണ് സൂപ്പര്‍ താരപട്ടത്തിലെത്തുന്നത്. 3 പ്രീമിയര്‍ ലീഗ് കിരീടവും ഒരു എഫ് എ കപ്പും രണ്ട് ലീഗ് കപ്പും ഒരു ചാംപ്യന്‍സ് ലീഗ് കിരീടവും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജേഴ്സിയില്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്. ഏഴാം നമ്പര്‍ ഹിറ്റാക്കിയ റൊണാള്‍‍ഡോ 292 മല്‍സരങ്ങളില്‍ നിന്ന് 118ഗോള്‍ നേടി. 

പിന്നീട് റൊണാള്‍ഡോ റയല്‍ മഡ്രിഡിലേക്ക് ചേക്കേറി, അവിടെ പടര്‍ന്ന് പന്തലിച്ചു. റയലിനായി റൊണാള്‍ഡ‍ോയും ബാര്‍സക്കായി മെസി അണിനിരപ്പോള്‍ സ്പാനിഷ് ലീഗ് ലോകത്തെ മികച്ച ലീഗായി മാറി, ഒപ്പം ഇരുതാരങ്ങളുടെയും ഫുട്ബോള്‍ മികവ് അതിന്റെ ഉച്ഛസ്ഥായിലും എത്തി. പിന്നീട് 2018ല്‍ റൊണാള്‍ഡോ സ്പാനിഷ് ലീഗ് വിട്ടതോടെ ലീഗിന്റെ പ്രതാപം കുറഞ്ഞു. ഇറ്റാലിയന്‍ ലീഗിലെത്തിയതോടെ സെറി എയ്ക്കും യുവന്റസിനും ആരാധകര്‍ കൂടി. ഇപ്പോള്‍ റൊണാള്‍ഡോ പ്രീമിയര്‍ ലീഗിലേക്ക് മാറുന്നതോടെ ഫുട്ബോള്‍ ലോകം വീണ്ടും പ്രീമിയര്‍ ലീഗിലേക്ക് കൂടുതല്‍ ശ്രദ്ധവയ്ക്കും. റൊണാള്‍ഡോ –മെസി ആരാധകപ്പോര് ഇനി പ്രീമിയര്‍ലീഗിന്റെയും ഫ്രെഞ്ച് ലീഗിന്റെയും ജനപ്രീതിയും കൂട്ടും. ആദ്യമായി ബാര്‍സവിട്ട് മെസി മറ്റൊരു ലീഗിലേക്ക് മാറിയിരിക്കുന്നു, ഫ്രെഞ്ച് ലീഗാണ് മെസിയുടെ തട്ടകം. പതിവ് പത്താം നമ്പറില്‍ നിന്ന് 30 ാം നമ്പറിലാണ് മെസി ഇറങ്ങുക. പിഎസ്ജിയില്‍ താരത്തിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

ഇനി ഏത് ജേഴ്സിയില്‍ റൊണാള്ഡ‍ോ ഇറങ്ങും. സിആര്‍ സെവന്‍ എന്ന ബ്രാന്‍ഡ് ഇതിനകം ഹിറ്റായി, ഈപേരില്‍ റൊണാള്‍ഡോയ്ക്ക് ഉല്‍പന്നങ്ങളും ഉണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തുന്ന റൊണാള്‍ഡോയ്ക്ക് ഏഴാംനമ്പര്‍ നല്‍കണമെങ്കില്‍ എഡിസണ്‍ കവാനിയെ ഒഴിവാക്കേണ്ടിവരും. നിലവില്‍ കവാനിക്കാണ് യുണൈറ്റഡിന്റെ ഏഴാം നമ്പര്‍ ജേഴ്സി. ശേഷിക്കുന്ന ജേഴ്സി നമ്പറുകളില്‍ 15,12,30,31 ജേഴ്സി നമ്പറുകള്‍ ആണ് ശേഷിക്കുന്നത്. ബാര്‍സ വിട്ട മെസി പത്താം നമ്പര്‍ വിട്ട് 30നമ്പര്‍ തിരഞ്ഞെടുത്തതോടെ റൊണാള്‍ഡോയും 30 നമ്പര്‍ തിരഞ്ഞെടുക്കുമോ എന്നാണ് കാത്തിരിക്കുന്നത്.

MORE IN SPORTS
SHOW MORE
Loading...
Loading...