കാണാത പോയ പന്ത് തിരഞ്ഞ് ധോണി; സമൂഹമാധ്യമങ്ങളിൽ വൈറൽ: പരിശീലന ക്യാംപ്

dhoni
SHARE

പരിശീലനത്തിനിടെ കാണാത പോയ പന്ത് തിരയുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഐ.പി.എല്‍ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ  യു.എ.ഇയിലെ പരിശീലന ക്യാംപില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വൈറല്‍ ആകുന്നത്.

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന ധോണിയുടെ തിരിച്ചിരുവരവാണ് ഈ ടൂര്‍ണമെന്റില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നതാണ് പരിശീലന ക്യാംപിലെ ദൃശ്യങ്ങള്‍. നെറ്റ്സിലെ പരിശീലനത്തിനിടെ തുടര്‍ച്ചയായി സിക്സറുകള്‍ പറത്തുന്ന ധോണി.തുടര്‍ന്ന് പരിശീലനം അവസാനിപ്പിച്ച് മൈതാനത്തിന് സമീപം മരങ്ങളും പുല്ലും നിറഞ്ഞ പ്രദേശത്ത് പന്തിനായി സഹതാരങ്ങള്‍ക്കൊപ്പം ധോണി തിരച്ചില്‍ നടത്തുന്നതും വിഡിയോയില്‍ ഉണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായതോടെ നിര്‍ത്തിവച്ച ടൂര്‍ണമെന്റാണ് ദുബായില്‍ പുനരാരംഭിക്കുന്നത്. അടുത്തമാസം 19ന് ദുബായില്‍ ചെന്നൈ സൂപ്പര്‍ കിങ്സും, മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മല്‍സരത്തോടെയാണ് തുടക്കം. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ.

MORE IN SPORTS
SHOW MORE
Loading...
Loading...