ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആദ്യജയം

sports
SHARE

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോറിച്ച് സിറ്റിയ 5–0ന് തകര്‍ത്ത മാഞ്ചസ്റ്റര്‍ സിറ്റിക്ക് സീസണിലെ ആദ്യജയം. റെക്കോര്‍ഡ് തുകയ്ക്ക് സിറ്റിയിലെത്തിയ ജാക്ക് ഗ്രീലിഷ്  ആദ്യഗോള്‍ നേടി. നോറിച്ച് ഗോള്‍കീപ്പര്‍ ടിം ക്രൂളിന്റെ സെല്‍ഫ്ഗോളില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റി ഏഴാം മിനിറ്റില്‍ മുന്നിലെത്തി. മറ്റൊരുമല്‍സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ബേണ്‍ലിയെ തോല്‍പിച്ചു. എവര്‍ട്ടന്‍– ലീഡ്സ് യുണൈറ്റഡ് മല്‍സരം സമനിലയില്‍ അവസാനിച്ചു. ഇരുടീമും രണ്ടുഗോള്‍ വീതം നേടി. 

MORE IN SPORTS
SHOW MORE
Loading...
Loading...