'ഞാൻ നിന്നോടിങ്ങനെ ചെയ്തോ? എന്താ ഇങ്ങനെ'; ആൻഡേഴ്സൺ ബുമ്രയോട്

cricket-play
SHARE

ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനിടെ ജയിംസ് ആൻഡേഴ്സനും ജസ്പ്രീത് ബുമ്രയും തമ്മിൽ വാക്പോര് ഉണ്ടായിരുന്നു. മത്സരത്തിന്റെ മൂന്നാം ദിനം ബാറ്റിംഗിനെത്തിയ ജയിംസ് ആൻഡേഴ്സനെതിരെ ബുമ്ര പുറത്തെടുത്ത ആക്രമണോത്സുക ബോളിങ്ങാണ് വാക്പോരിന് കാരണമായത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് അവസാനിച്ചശേഷം പതിവുപോലെ ആൻഡേഴ്സന്റെ പുറത്തുതട്ടിയ ബുമ്രയോട് തീർത്തും അതൃപ്തനായാണ് ആൻഡേഴ്സൺ പ്രതികരിച്ചത്. 

ബുമ്രയോട് ആൻഡേഴ്സൺ സംസാരിക്കുന്നതും ബുമ്ര തിരിച്ചൊന്നും പറയാതെ മാറിപോകുന്നതും വിഡിയോയിൽ കാണാമായിരുന്നു. അന്ന് ക്രീസിൽ നിർത്തിപ്പൊരിച്ച ബുമ്രയോട് ആൻഡേഴ്സൺ എന്താണ് പറഞ്ഞതെന്ന ആകാംക്ഷയ്ക്ക് ഇപ്പോൾ വിരാമമായിരിക്കുകയാണ്. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനാണ് തന്റെ യുട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. 

'എനിക്കെതിരെ എന്തിനാണ് ഇത്രയും വേഗത്തിൽ പന്തെറിയുന്നത്? ഇതുപോലെ നിന്നാട് ഞാൻ ചെയ്തിട്ടുണ്ടോ? ഇത്രയും നേരം നീ ബോൾ ചെയ്തത് 80 മൈൽ വേഗത്തിലാണ്. എന്നെ കണ്ടപ്പോൾ മുതൽ 90 മൈൽ വേഗത്തിൽ പന്തെറിയുന്നത് എന്തിനാണ് ?' എന്നായിരുന്നുവത്രേ ആൻഡേഴ്സന്റെ വാക്കുകൾ. 

മൂന്നാം ദിവസമുണ്ടായ ചില സംഭവ വികാസങ്ങളാണ് മത്സരത്തിന്റെ ഗതിതന്നെ മാറ്റിക്കളഞ്ഞതെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. ഗ്രൗണ്ടിലുണ്ടായ ചില സംഭവങ്ങൾ ഇന്ത്യൻ കളിക്കാർക്ക് ഊർജമായി. അതിന്റെ തുടർച്ചയാണ് അഞ്ചാം ദിനത്തിൽ കണ്ടെതെന്നും അശ്വിൻ വ്യക്തമാക്കി.

MORE IN SPORTS
SHOW MORE
Loading...
Loading...