പിഴയ്ക്കാത്ത തീരുമാനം; സംതൃപ്തിയോടെ ഇന്ത്യന്‍ അത് ലറ്റിക് ടീം ചീഫ് കോച്ച്

coach
SHARE

നീരജ് ചോപ്രയെ ദേശീയ അത്്ലറ്റിക് ക്യാംപില്‍ ഉള്‍പ്പെടുത്താന്‍ ആറുവര്‍ഷം മുന്‍പ് നിര്‍ദേശം നല്‍കിയത് പിഴച്ചില്ലെന്ന് ഇന്ത്യന്‍ അത്്്ലറ്റിക് ടീം ചീഫ് കോച്ച് പി.രാധാകൃഷ്ണന്‍നായര്‍. 

സ്പോര്‍ട്സ് മേഖലയ്ക്ക് അനുവദിക്കുന്ന തുക വേണ്ട രീതിയില്‍ഉപയോഗിക്കുന്നില്ലെന്ന പരാതിയും ഇന്ത്യന്‍ അത്്ലറ്റിക്സ് ചീഫ് കോച്ച് പങ്കുവയ്ക്കുന്നു. ഒളിംപിക്സിനുശേഷം   രാധാകൃഷ്ണന്‍നായര്‍ ചേര്‍ത്തലയിലെ വീട്ടിലെത്തി.

പിഴയ്ക്കാത്ത ഒരു തീരുമാനത്തിന്‍റെ ഫലമാണ്  ഒളിംപികിസില്‍ നീരജ് ചോപ്രയിലൂടെ ഇന്ത്യയ്ക്ക് ലഭിച്ച  സ്വര്‍ണ മെഡല്‍. 2015 ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍  മിന്നുന്ന പ്രകടനം കാഴ്ചവച്ച നീരജ് ചോപ്രയെ  ദേശീയ അത്്ലറ്റിക് ക്യാംപിലേക്ക് നിര്‍ദേശിച്ചത് അന്ന് ഡപ്യൂട്ടി ചീഫ് കോച്ചായ രാധാകൃഷ്ണന്‍നായരായിരുന്നു, ഒളിംപിക്സ് തിരക്കുകള്‍ക്കുശേഷം കഴിഞ്ഞരാത്രിയാണ് രാധാകൃ്ഷ്ണന്‍നായര്‍ വീട്ടിലെത്തിയത്. കോവി‍ഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയശേഷം  ദേശീയ ക്യാംപില്‍നിന്ന് വീട്ടിലെത്തുന്നത് ആദ്യം. 

ഇനി ലോക ചാംപ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ഗെയിംസ് എന്നിവയിലാണ് ശ്രദ്ധ.സ്പോര്‍ട്സിന് നല്‍കുന്ന പണം വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ലെന്ന പരാതി രാധാകൃഷ്ണന്‍നായര്‍ക്കുണ്ട്.

എയര്‍ഫോഴ്സിലെ ജോലിക്കുശേഷമാണ് പരിശീലനരംഗത്ത് സജീവമാകുന്നത്.  രാധാകൃഷ്ണന്‍നായരുടെ ഭാര്യ നിര്‍മല മുന്‍കായിക താരമാണ്. മക്കളായ ഡാന്‍ കൃഷ്ണനും ഡാലി കൃഷ്ണനും അത്്ലറ്റുകളായിരുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...