കുടുംബത്തെ ഓര്‍ത്ത് ആശങ്ക; മനസ് അസ്വസ്ഥം; അഫ്ഗാന്‍ താരം റാഷിദ് ഖാന്‍

rashid-khan-06
SHARE

രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് നേടിയ, കഴിഞ്ഞ പതിറ്റാണ്ടിലെ മികച്ച ട്വന്റി 20 താരത്തിനുള്ള ഐസിസി പുരസ്കാരം നേടിയ അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ തന്റെ രാജ്യത്തെക്കുറിച്ച് മാത്രമല്ല കുടുംബത്തെയും കുറിച്ച് ഓര്‍ത്ത് ആശങ്കയിലാണ്. അഫ്ഗാനിസ്ഥാനിലുള്ള തന്റെ കുടുംബത്തെ ഒാര്‍ത്ത്. നാട്ടിലേക്ക് ഇനി എന്നു മടങ്ങും എന്നുപോലും പറയാനാവില്ല.  

റാഷിദ് ഖാനും മുഹമ്മദ് നബിയും യുഎഇയില്‍ തുടരുന്ന ഐപിഎല്‍ മല്‍സരങ്ങളില്‍ പോലും ഇനി പങ്കെടുക്കുമോയെന്നതില്‍ വ്യക്തതയില്ല. ഇംഗ്ലണ്ടില്‍ ട്രെന്‍ഡ് റോക്സിനായി കളിക്കുന്ന റാഷിദും ലണ്ടന്‍ സ്പിരിറ്റ്സ് താരമായ മുഹമ്മദ് നബിയും സ്വന്തം കുടുംബത്തെക്കുറിച്ച് ഓര്‍ത്ത് അസ്വസ്ഥരുമാണ്. ഇവരുെട ആശങ്ക ലോകത്തോട് പങ്കുവച്ചത് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണും. ട്വിറ്ററില്‍ അഫ്ഗാന്‍പതാകയും ഉറങ്ങാനാവുന്നില്ല എന്ന സന്ദേശം ദുഃഖിതനെന്ന് സൂചിപ്പിക്കുന്ന ഇമോജിയും പങ്കുവച്ചാണ് റാഷിദ് തന്റെ സങ്കടം പുറത്തറിയിച്ചത്. 

ചെറുപ്പത്തില്‍ യുദ്ധത്തില്‍ നിന്ന് രക്ഷപെടാന്‍ മാതാപിതാക്കള്‍ക്കൊപ്പം പാക്കിസ്ഥാനിലേക്ക് നടത്തിയ യാത്ര ഇപ്പോഴും റാഷിദിന്റെ മനസിലുണ്ടാവും. അവിടെ നിന്നാണ് ഒരു പന്ത് കുത്തിത്തിരിഞ്ഞ് റാഷിദിന്റെ മനസിളക്കിയെറിഞ്ഞത്. യുദ്ധം അവശേഷിപ്പിച്ച മണ്ണിൽ  പന്തെറിഞ്ഞ്,   മനസ്സിൽ ശാഹിദ് അഫ്രീദിയെ ഗുരുവായി സ്വീകരിച്ച റാഷിദ് പിന്നീട് അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് യുദ്ധങ്ങള്‍ നയിച്ചു.  ലോകകപ്പിൽ കളിക്കാനുള്ള യോഗ്യത നേടിക്കൊടുത്തു.    രാജ്യാന്തര ക്രിക്കറ്റിൽ അതിവേഗം 100 വിക്കറ്റ് നേടി. ട്വന്റി ട്വന്റിയില്‍ വിലയേറിയ താരമായി. അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് നേടിയ ശേഷം വിവാഹം കഴിക്കണമെന്ന ആഗ്രഹവും റാഷിദ് പങ്കുവച്ചിരുന്നു.  ജലാലാബാദിലുള്ള തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ഓര്‍ത്താണ് ഇപ്പോള്‍ റാഷിദിന്റെ മനസ് അസ്വസ്ഥമാകുന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...