8ാം സീസണിനായി ഒരുങ്ങി ബ്ലാസ്റ്റേഴ്സ്; ക്യാംപിന് കൊച്ചിയില്‍ തുടക്കം

blastersperson-03
SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ എട്ടാം സീസണിലേക്കുള്ള തയാറെടുപ്പുകള്‍ സജീവമാക്കി കേരള ബ്ലാസ്റ്റേഴ്സ്.  ബ്ലാസ്റ്റേഴ്സിന്‍റെ പ്രീ സീസണ്‍ പരിശീലന ക്യാംപിന് കൊച്ചിയില്‍ തുടക്കമായി. ഐഎസ്എല്ലിന് മുന്നോടിയായി അടുത്ത മാസം നടക്കുന്ന ഡ്യൂറന്‍ഡ് കപ്പിലും ബ്ലാസ്റ്റേഴ്സ് മല്‍സരിക്കുന്നുണ്ട്. 

ശുഭപ്രതീക്ഷകളോടെ മറ്റൊരു സീസണിന് കൂടി തുടക്കമിട്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കോച്ച് ഇവാന്‍ വുകുമനോവിച്ചിന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടക്കുന്ന പ്രീ സീസണ്‍ ക്യാംപില്‍ നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണുള്ളത്. 29 താരങ്ങളെയാണ് പ്രീ സീസണ്‍ ക്യാംപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എട്ട് പേര്‍ മലയാളികളാണ്. ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമില്‍ നിന്ന് നാലു മലയാളികളടക്കം ആറു പേരെ പ്രീ സീസണ്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍മന്‍ജോത് ഖാബ്രയും വിന്‍സി ബരാറ്റോയും അടക്കമുള്ള പുതിയ സൈനിങ്ങുകളും ക്യാംപിലുണ്ട്. രണ്ട് വിദേശ താരങ്ങളെ മാത്രമാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിട്ടുള്ളത്. 

യുറഗ്വായന്‍ താരം അഡ്രിയന്‍ ലൂണയും ബോസ്നിയയില്‍ നിന്നുള്ള എനെസ് സിപോവിച്ചും. ഇവര്‍ വരും ആഴ്ചകളില്‍ ടീമിനൊപ്പം ചേരും. ടീമിലെ അവശേഷിക്കുന്ന വിദേശതാരങ്ങളുടെ കാര്യത്തിലും വൈകാതെ പ്രഖ്യാപനമുണ്ടാകും. ഐഎസ്എല്ലിന് മുന്നോടിയായി ദീര്‍ഘമായ പ്രീസീസണ്‍ ക്യാംപാണ് മാനേജ്മെന്‍റ് ലക്ഷ്യമിടുന്നത്. പ്രീ സീസണില്‍ സന്നാഹമല്‍സരങ്ങള്‍ക്ക് പുറമേ അടുത്തമാസം കൊല്‍ക്കത്തയില്‍ നടക്കുന്ന ഡ്യൂറന്‍ഡ് കപ്പിലും ബ്ലാസ്റ്റേഴ്സ് കളിക്കുന്നുണ്ട്. കോവിഡ് മാനദണ്ഡ പ്രകാരം ജൈവസുരക്ഷാ വലയത്തിലാണ് ടീമംഗങ്ങള്‍ ഉള്ളത്. 

MORE IN SPORTS
SHOW MORE
Loading...
Loading...