ധോണിയെ കാണണം; 16 ദിവസം, 1400 കി.മീ നടന്നു; വീടെത്തിയപ്പോൾ താരം ദുബായിൽ

dhoni-fan-boy
SHARE

ഇന്ത്യൻ ക്രിക്കറ്റിന്റെ മുൻനായകൻ മഹേന്ദ്രസിങ് ധോണിയെ നേരിൽ കാണാൻ 1400 കിലോമീറ്റർ നടന്നെത്തി ആരാധകൻ. റാഞ്ചിയിലെ ധോണിയുടെ വീട്ടലെത്തിയപ്പോഴാണ് അദ്ദേഹം ദുബായ്ക്ക് പോയി എന്ന കാര്യം ആരാധകൻ തിരിച്ചറിയുന്നത്. 16 ദിവസം നടന്നാണ് തന്റെ പ്രിയതാരത്തെ കാണാൻ 18 വയസുള്ള യുവാവ് എത്തിയത്.

ഹരിയാന സ്വദേശി അജയ് ഗില്ലാണ് ഈ യാത്ര നടത്തിയത്. കയ്യിൽ ദേശീയ പതാകയും ക്രിക്കറ്റ് ബാറ്റും കരുതിയായിരുന്നു യാത്ര. എന്നാൽ ധോണി ദുബായിൽ ആണെന്ന് അറിഞ്ഞതോടെ റാഞ്ചിയിൽ തന്നെ തുടരാനായിരുന്നു യുവാവിന്റെ പദ്ധതി. എന്നാൽ വിവരം അറിഞ്ഞെത്തിയ ധോണിയുടെ സുഹൃത്തുക്കൾ ഇയാളെ വിമാനടിക്കറ്റെടുത്ത് നൽകി തിരിച്ചയച്ചു. ഹരിയാനയിലെ ഗ്രാമത്തിൽ ബാർബർഷോപ്പ് നടത്തുന്ന യുവാവ് ധോണി വിരമിച്ച ശേഷം ക്രിക്കറ്റ് പോലും കളിച്ചിട്ടില്ല എന്നും വ്യക്തമാക്കുന്നു. 

MORE IN SPORTS
SHOW MORE
Loading...
Loading...